Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അനധികൃത കുടിയേറ്റക്കാരെ പിടികൂടാനുള്ള റെയ്ഡ് ബ്രിട്ടനില്‍ വംശീയവിദ്വേഷം വളര്‍ത്തുമെന്ന് ബ്രാഡ്‌ഫോര്‍ഡ് ബിഷപ്
reporter

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ പൊതു സ്ഥലങ്ങളില്‍ നടത്തുന്ന റെയ്ഡില്‍ പ്രതിഷേധം ശക്തം. തെരഞ്ഞുപിടിച്ചുള്ള റെയ്ഡ് വിദേശികളില്‍ മുറുമുറുപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരും ഈ റെയ്ഡിന്റെ രീതികളെ അപലപിച്ചു. കറുത്തവരുടെ കുടിയേറ്റ രേഖകള്‍ തടഞ്ഞു നിര്‍ക്കി പരിശോധിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന ആവശ്യത്തിന് പിന്തുണ കൂടിത്തുടങ്ങി. ഇതിനിടെ, ഈ റെയ്ഡ് വംശീയ വിദ്വേഷമുണ്ടാക്കുമെന്ന് ബ്രാഡ്‌ഫോഡ് ബിഷപ് അഭിപ്രായപ്പെട്ടത് പ്രതിഷേധക്കാര്‍ക്ക് ഊര്‍ജം പകര്‍ന്നു. ബ്രാഡ്‌ഫോര്‍ഡ് ബിഷപ് റൈറ്റ് റവ. നിക്ക് ബെയിന്‍സ് മുന്നറിയിപ്പു നല്‍കുന്ന രീതിയിലാണ് പ്രസ്താവന നടത്തിയത്. ബ്രിട്ടനില്‍ വംശീയ വിദ്വേഷം വര്‍ധിക്കാന്‍ ഇടയാക്കുന്ന നടപടിയാണിതെന്നു ബിഷപ് പറഞ്ഞു. വാഹനങ്ങളിലെ പ്രചാരണത്തില്‍ തുടങ്ങിയ നാടുകടത്തല്‍ വിഭാഗീയതയാണ് സൃഷ്ടിക്കുന്നത്. ഇതുകൊണ്ട് ഹോം ഓഫീസിന്റെ ലക്ഷ്യം സാധ്യമാകില്ലെന്നും പരോക്ഷമായി ബിഷപ് പറഞ്ഞു. ഫലമില്ലാത്ത പ്രവൃത്തിയാണിതെന്നാണ് ബിഷപ് പറഞ്ഞത്. കരുണയില്ലാത്ത നടപടിയാണിതെന്നും, അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് ഇത്തരം റെയ്ഡുകളുടെ ആവിഷ്‌കാരത്തിന് വഴിയൊരുക്കുന്നതെന്നും ബിഷപ് വിശദീകരിച്ചു.

 
Other News in this category

 
 




 
Close Window