Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഒക്‌റ്റോബര്‍ മുതല്‍ വിസാ നിയമങ്ങളില്‍ മാറ്റം : ടൂറിസ്റ്റ് വിസകളിലും പഠനത്തിന് അനുമതി, ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫറിന് ഭാഷാ പരിജ്ഞാനം നിര്‍ബന്ധമല്ല
reporter

ഇമിഗ്രേഷന്‍ നിയമങ്ങൡ വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള ഭേദഗതി നിര്‍ദേശം ബ്രിട്ടീഷ് പാര്‍ലമെന്റിലെത്തി. ബോര്‍ഡര്‍ ഏജന്‍സി ഇന്നലെയാണ് നിര്‍ദേശങ്ങള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്. 2013 ഒക്‌റ്റോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താമെന്നാണ് ബോര്‍ഡ് ഏജന്‍സി പാര്‍ലമെന്റിനെ അറിയിച്ചിട്ടുള്ളത്. ബിസിനസ്, ജോലി എന്നീ വിസകളില്‍ വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് വലിയ ഇളവുകള്‍ പ്രഖ്യാപിക്കുന്നതാണ് പുതിയ നിര്‍ദേശങ്ങള്‍. ഇന്‍ട്രാ കമ്പനി വിസകളില്‍ യുകെയില്‍ എത്തുന്നവര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ആവശ്യമില്ലെന്നതാണ് പ്രധാനപ്പെട്ട നിര്‍ദേശം. ബിരുദധാരികളായ സംരംഭകര്‍ക്ക് ടിയര്‍ 2 വിസയിലേക്കുള്ള മാറ്റം എളുപ്പമാക്കും. ചില സ്റ്റുഡന്റ് വിസകളില്‍ ഉള്ളവര്‍ക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കും. ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുള്ള എക്‌സ്‌ചേഞ്ച് സ്‌കീമിനു വിധേയമായിക്കൊണ്ടായിരിക്കും ഇതു നടപ്പാക്കുക. ടൂറിസ്റ്റ് വിസയിലും ബിസിനസ് വിസയിലും വരുന്നവര്‍ക്ക് ഷോര്‍ട്ട് ടേം കോഴ്‌സുകള്‍ ചെയ്യാന്‍ അനുമതി ലഭിക്കും. പഠനം പ്രധാന ആവശ്യമായി എത്തുന്നവര്‍ക്ക് ഇതു സാധ്യമാകില്ല. ബിസിനസിനോ, രാജ്യം സന്ദര്‍ശിക്കാനോ എത്തുന്നതിന്റെ ഭാഗമായി ഏതെങ്കിലുമൊരു കോഴ്‌സ് ബ്രിട്ടനില്‍ പൂര്‍ത്തിയാക്കാമെന്നാണ് നിര്‍ദേശം. ബിസിനസ് വിസിറ്റില്‍ എത്തുന്നവര്‍ക്കുള്ള പരിമിതികള്‍ നീക്കും. ബിസിനസ് വിസയിലുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കും. വിസ വ്യാജമല്ലെന്ന് ഉറപ്പാക്കാനുള്ള പരിശോധനകള്‍ കൂടുതല്‍ വ്യാപകമാക്കാന്‍ ബോര്‍ഡര്‍ ഏജന്‍സി തീരുമാനിച്ചു. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമില്ലാത്തവര്‍ക്ക് ടിയര്‍ 4 വിസ നീട്ടിക്കിട്ടില്ല. കലാരംഗത്ത് മികവ് പുലര്‍ത്തുന്നവര്‍ക്ക് ടിയര്‍ 1 അപേക്ഷയ്ക്ക് അര്‍ഹത ലഭിക്കും. അടുത്ത വര്‍ഷം നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ പ്രത്യേക വിസ ഏര്‍പ്പെടുത്തും. പാര്‍ലമെന്റില്‍ യുകെബിഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വെബ്‌സൈറ്റില്‍ ലഭ്യമാണ്. (Statement of changes to the immigration rules (HC 628)

 
Other News in this category

 
 




 
Close Window