Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇന്ത്യയില്‍ വിസ ഓണ്‍ അറൈവല്‍ 40 രാജ്യങ്ങള്‍ക്കുകൂടി
reporter
ഇന്ത്യയില്‍ ടൂറിസം മേഖലയുടെ വരുമാനം ഇരട്ടിയാക്കുന്ന തീരുമാനം ഉടന്‍ ഉണ്ടാകും. 40 രാജ്യങ്ങള്‍ക്കുകൂടി വിസ ഓണ്‍ അറൈവല്‍ ഏര്‍പ്പാടാക്കാനാണ് തീരുമാനം. യുകെ, അമേരിക്ക, കാനഡ, ബ്രസീല്‍, ഓസ്‌ട്രേലിയ, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ലിസ്റ്റിലുണ്ട്. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്വീഡന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയ്ന്‍, ബല്‍ജിയം, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, പോളണ്ട്, നോര്‍വേ, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, റഷ്യ, ദക്ഷിണാഫ്രിക്ക, ടര്‍ക്കി, ഇസ്രയേല്‍, മൗറീഷ്യസ്, ചെക്ക് റിപ്പബ്ലിക്, ഒമാന്‍, അര്‍ജന്റീന, കസാക്കിസ്ഥാന്‍ എന്നിവയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ മറ്റുരാജ്യങ്ങള്‍.
ജപ്പാന്‍, ഫിന്‍ലന്‍ഡ്, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ലക്‌സംബര്‍ഗ്, ന്യൂസിലന്‍ഡ്, കംബോഡിയ, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ലാവോസ്, മ്യാന്‍മര്‍ എന്നീ രാജ്യക്കാര്‍ക്കു മാത്രമാണ് നിലവില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ വന്ന് വിസ എടുക്കാന്‍ സൗകര്യമുള്ളത്.
കഴിഞ്ഞ വര്‍ഷം വിദേശരാജ്യങ്ങളില്‍ നിന്ന് 6.58 മില്യണ്‍ ആളുകള്‍ ഇന്ത്യയിലെത്തി. ഇവര്‍ ഇന്ത്യയിലെത്തിച്ചത് 17.74 ബില്യന്‍ ഡോളറാണ്. വിസ ഓണ്‍ അറൈവല്‍ 40 രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുന്നതോടെ സഞ്ചാരികളുടെ എണ്ണം ഇരട്ടിയിലധികമാകും. പിന്നീട് എല്ലാ മാസവും ഇന്ത്യയില്‍ ടൂറിസം സീസണ്‍ ആയിത്തീരും.
 
Other News in this category

 
 




 
Close Window