Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇന്ത്യയിലെ ഇമിഗ്രേഷന്‍ ഇടപാടുകളെല്ലാം ഇലക്ട്രോണിക് സംവിധാനത്തിലേക്കു മാറുന്നു : ഏപ്രില്‍ മാസം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും
reporter

ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ ഇന്ത്യയിലെ എമിഗ്രേഷന്‍ സംവിധാനം പൂര്‍ണമായി ഇലക്ട്രോണിക് ആകുന്നു. എമിഗ്രേഷ്ന്‍ നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാനും സുതാര്യത ഉറപ്പാക്കാനും ഇതുവഴി സാധിക്കും.

ഇ-മൈഗ്രേറ്റ് എന്നാണ് പദ്ധതിക്കു പേരിട്ടിരിക്കുന്നത്. അപേക്ഷ സമര്‍പ്പണം, രേഖകള്‍ വിലയിരുത്തല്‍, മറ്റ് അനുമതികള്‍ തുടങ്ങി വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഇതു പ്രകാരം ഇലക്ട്രോണിക് രീതിയിലേക്കു മാറും.

അപേക്ഷകര്‍ക്കും ഏജന്റിനും നല്‍കാനുള്ള രേഖകളും, പോകുന്ന രാജ്യത്തിന്റെയും സ്ഥലത്തിന്റെയും ജോലിയുടെയും വിശദാംശങ്ങളും മറ്റും സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരേ സ്ഥലത്ത് കൈകാര്യം ചെയ്യാന്‍ ഇതുവഴി സാധിക്കും.

ടാറ്റ കണ്‍സള്‍ട്ടന്‍സിക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഇമിഗ്രേഷന്‍ രംഗത്തെ അഴിമതി തടയാനും, അനധികൃത കുടിയേറ്റം തടയാനും പുതിയ രീതിയിലൂടെ സാധിക്കുമെന്ന് പ്രതീക്ഷ.

 
Other News in this category

 
 




 
Close Window