Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
നിക് ക്ലെഗ് ഇന്ത്യയിലേക്ക് : ബ്രിട്ടീഷ് സ്റ്റുഡന്റ് വിസാ നിയമങ്ങളില്‍ മാറ്റം വരുത്തുമെന്ന് വാഗ്ദാനം
reporter
ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ് ഇന്ത്യാ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. ബ്രിട്ടനില്‍നിന്നുള്ള ഏറ്റവും വലിയ വ്യാപാര പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ടെത്തുന്ന ക്ലെഗ് ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ നേരില്‍ക്കണ്ട് യു കെയിലെ പുതിയ സ്റ്റുഡന്റ് വിസാ നയത്തെക്കുറിച്ച് നേരിട്ട് അഭിപ്രായമാരായും. അതിന്റെ അടിസ്ഥാനത്തില്‍ വിസാ നിയമങ്ങളില്‍ മാറ്റം വരുത്തുക തന്നെ ചെയ്യുമെന്ന് ക്ലെഗ് ഒരു ഇന്ത്യന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
ഇംഗ്ലണ്ടിലെ ലോകപ്രശസ്തങ്ങളായ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം തേടുന്നതില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കുന്ന കര്‍ക്കശമായ വിസാ ചട്ടങ്ങള്‍ ബ്രിട്ടന്‍ മാറ്റുകയോ ഇളവുവരുത്തുകയോ ചെയ്‌തേക്കും. യു കെയിലെ യൂണിവേഴ്‌സിറ്റികള്‍ ഓരോവര്‍ഷവും 17 ബില്യന്‍ പൗണ്ടാണ് വിദ്യാഭ്യാസ മേഖലയില്‍നിന്ന് സ്വരൂപിക്കുന്നത്. ഇതില്‍ 10 ബില്യന്‍ പൗണ്ടും വിദേശവിദ്യാര്‍ത്ഥികളില്‍നിന്നുള്ളതാണ്. എന്നാല്‍ പുതിയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഓസ്‌ട്രേലിയ, കാനഡ, ജര്‍മനി എന്നിവിടങ്ങളിലേക്കാണ് പോകുന്നത്.
യു കെ യൂണിവേഴ്‌സിറ്റികളിലേക്ക് പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ സമീപകാലത്ത് കാല്‍ഭാഗത്തോളം കുറവുവന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 2013 ഡിസംബറില്‍ അവസാനിച്ച ഒരു വര്‍ഷക്കാലത്ത് ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 17,271ല്‍നിന്ന് 13608 ആയി കുറഞ്ഞു. യു കെയിലെ ചട്ടങ്ങള്‍ സ്വാഗതാര്‍ഹമല്ലെന്നാണ് ഇവിടെയുള്ള 63 ശതമാനം വിദ്യാര്‍ത്ഥികളുടെയും അഭിപ്രായം.
 
Other News in this category

 
 




 
Close Window