Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കേംബ്രിഡ്ജില്‍ നിയമം പഠിപ്പിക്കാന്‍ മുംബൈ സ്വദേശിനി : യൂണിവേഴ്‌സിറ്റിയിലെ നിയമ അധ്യാപക മേഖലയില്‍ ഇംഗ്ലീഷ് കുത്തക തകര്‍ന്നു
reporter
കേംബ്രിഡ്ജിലെ നിയമവിഭാഗത്തില്‍ അധ്യാപികയായി ഇന്ത്യന്‍ വംശജയ്ക്ക് അംഗീകാരം. യൂണിവേഴ്‌സിറ്റി ആരംഭിച്ചതു മുതല്‍ ഇതുവരെ യൂറോപ്യന്‍ വംശജരല്ലാതെ മറ്റാരും നിയമാധ്യാപകരായി നിയമിക്കപ്പെട്ടിട്ടില്ല. മുംബൈ സ്വദേശിനി അന്‍ഡാര ഹല്‍ദാറാണ് കേംബ്രിഡ്ജില്‍ നിയമ അധ്യാപികയായി അംഗീകാരം ലഭിച്ച ഇന്ത്യക്കാരി. 2006ല്‍ കേംബ്രിഡ്ജില്‍ നിയമപഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനിയാണ് അന്‍ഡാര. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് 2005 ലാണ് നിയമബിരുദം എടുത്തത്. 2010 ല്‍ ഡോക്റ്ററേറ്റ് നേടിയശേഷം അന്‍ഡാര പരിശീലനത്തിലായിരുന്നു. യുകെയിലെത്തുന്നതിനു മുമ്പു തന്നെ മുംബയില്‍ പ്രാക്റ്റീസ് ആരംഭിച്ചിരുന്നു.
15 ബ്രിട്ടീഷ് പ്രധാനമന്ത്രിമാരും 23 സംസ്ഥാന ഭരണകര്‍ത്താക്കളും പഠിച്ചിറങ്ങിയ കേംബ്രിഡ്ജിലെ വിദ്യാര്‍ഥികള്‍ക്കാണ് അന്‍ഡാര ക്ലാസെടുക്കുക. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ഉള്‍പ്പെടെ ലോകപ്രശസ്തരെ പ്രതിഭകളാക്കിയ കലാലയത്തില്‍ അധ്യാപികയാകാനുള്ള അവസരമാണ് അന്‍ഡാരയ്ക്ക് ലഭിച്ചത്.
കേംബ്രിഡ്ജില്‍ പഠിക്കുവാനും പഠിപ്പിക്കുവാനും അവസരം ലഭിച്ചതില്‍ അന്റാര ഹല്‍ദാര്‍ സന്തോഷം പ്രകടിപ്പിച്ചു. ഒട്ടുമിക്ക നൊബേല്‍ സമ്മാന ജേതാക്കളെ സൃഷ്ടിച്ചത് ഈ കലാലയമാണ്. കേംബ്രിഡ്ജില്‍ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്ത 90 പേര്‍ വിവിധ മേഖലകളില്‍ നൊബേല്‍ സ്വന്തമാക്കി. ചരിത്രം എന്നും കേംബ്രിഡ്ജിനായി കുറച്ചു താളുകള്‍ നീക്കിവച്ചു. അന്‍ഡാരയുടെ പേരും ഇതേ താളുകളില്‍ എഴുതിച്ചേര്‍ക്കപ്പെടുകയാണ്.
 
Other News in this category

 
 




 
Close Window