Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കവന്‍ട്രിയില്‍ ജനിച്ചു വളര്‍ന്ന അഞ്ച് വയസുകാരന്‍ മൈക്രോസോഫ്റ്റിന്റെ പരീക്ഷ ജയിച്ചു : അയാന്‍ ഖുറേഷി ' ഏറ്റവും പ്രായം കുറഞ്ഞ മൈക്രോസോഫ്റ്റ് പ്രൊഫഷണല്‍'
Reporter
അഞ്ചാമത്തെ വയസില്‍ മൈക്രോസോഫ്റ്റ് അധികൃതരെപ്പോലും അമ്പരപ്പിച്ചിരിക്കുന്നു കവന്‍ട്രിയില്‍ ജനിച്ചു വളര്‍ന്ന അയാന്‍ ഖുറേഷി. അതിവിദഗ്ധരായ കംപ്യൂട്ടര്‍ ടെക്കികള്‍ക്കൊപ്പമിരുന്നു പരീക്ഷയെഴുതിയ അയാന്‍ വിജയിച്ചതായി മൈക്രോസോഫ്റ്റ് അറിയിച്ചു. ഇതോടെ മൈക്രോസോഫ്റ്റിന്റെ യോഗ്യതാപരീക്ഷ പാസായ ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന പദവി അയാന്‍ സ്വന്തമാക്കി.


ബ്രിട്ടനിലെ കൊവെന്‍ട്രിയിലെ ഭവനത്തില്‍ സ്വന്തമായി കമ്പ്യൂട്ടര്‍ ലാബ് തന്നെയുള്ള അയാന്‍, ബെര്‍മിങാം സിറ്റി യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരീക്ഷ പാസായാണ് ലോകത്തെ ഏറ്റവും പ്രയംകുറഞ്ഞ 'മൈക്രോസോഫ്റ്റ് സര്‍ട്ടിഫൈഡ് പ്രൊഫഷണല്‍' ആയത്.

ഏറ്റവും പ്രായംകുറഞ്ഞ മൈക്രോസോഫ്റ്റ് പ്രൊഫഷണല്‍ എന്ന പദവി ഇതുവരെ പാകിസ്താനില്‍നിന്നുള്ള ആറുവയസുകാരന്‍ മെഹ്‌റോസ് യാവര്‍ക്കായിരുന്നു. ആ റിക്കോര്‍ഡാണ് അയാന്‍ ഭേദിച്ചത്.

മൂന്നുവയസ്സുള്ളപ്പോഴാണ് കമ്പ്യൂട്ടറിന്റെ സാങ്കേതികലോകം അയാന്‍ പരിചയപ്പെടുന്നത്. സാങ്കേതികരംഗത്തുള്ള മകന്റെ അഭിരുചി മനസിലാക്കിയ 43കാരനായ പിതാവ് ആസിം ഖുറേഷിയാണ് മകനെ കമ്പ്യൂട്ടര്‍ലോകത്തേക്ക് തിരിച്ചുവിട്ടത്. ഐടി കണ്‍സട്ടന്റായ ആസിം മകന് വേണ്ടി വീട്ടിലൊരു കമ്പ്യൂട്ടര്‍ ലാബും സജ്ജമാക്കി.



വെറും അഞ്ചുമാസത്തെ പരിശീലനത്തിന്റെ പിന്‍ബലത്തിലാണ്, ഐടി പ്രൊഫഷണലുകള്‍ക്കായി സപ്തംബറില്‍ നടന്ന 'സപ്പോര്‍ട്ടിങ് വിന്‍ഡോസ് 8.1' പരീക്ഷയില്‍ അയാന്‍ പങ്കെടുത്തത്. മുതിര്‍ന്ന പരീക്ഷാര്‍ഥികള്‍ക്കൊപ്പമായിരുന്നു രണ്ടുമണിക്കൂര്‍ നേരമുള്ള പരീക്ഷ.

പരീക്ഷ പാസായെങ്കിലും ഇനി എട്ടുവര്‍ഷം കൂടി കഴിയാതെ അയാന് ജോലി ചെയ്യാന്‍ കഴിയില്ല. 'അവനെക്കുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നു', പിതാവ് ആസിം പറഞ്ഞു.

'അവന് മൂന്നു വയസ്സുള്ളപ്പോള്‍ തന്നെ കമ്പ്യൂട്ടറുകളില്‍ താത്പര്യമുണ്ടായിരുന്നു. അതുകൊണ്ട് സോഫ്റ്റ്‌വേറുകളെക്കുറിച്ചും ഹാര്‍ഡ്‌വേറിനെക്കുറിച്ചും അവനോട് ഞാന്‍ സംസാരിക്കാന്‍ തുടങ്ങി. പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെപ്പറ്റിയും'.

'ദിവസവും പറഞ്ഞുകൊടുക്കുന്ന സംഗതികള്‍ പിറ്റേന്ന് അവര്‍ കൃത്യമായി ഓര്‍ത്തുവെയ്ക്കുമായിരുന്നു. അങ്ങനെയാണ് വീട്ടില്‍ അവന് ഉപയോഗിക്കാന്‍ ഒരു കമ്പ്യൂട്ടര്‍ ലാബ് സജ്ജമാക്കുന്നത്. അവനത് ഇഷ്ടപ്പെട്ടു' ആസിം പറഞ്ഞു.
'വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതും മറ്റും അവന് ഞാന്‍ കാട്ടിക്കൊടുത്തു. അപ്പോഴാണ് അവനെ മൈക്രോസോഫ്റ്റിന്റെ പരീക്ഷയ്ക്കിരുത്താന്‍ തോന്നുന്നത്. ഓരോ ദിവസവും പരീക്ഷയ്ക്ക് പഠിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല'.

പരീക്ഷയ്ക്ക് യൂണിവേഴ്‌സിറ്റിയിലെത്തിയപ്പോള്‍ കഥ മാറി. അഞ്ചുവയസുള്ള പരീക്ഷാര്‍ഥിയെ കണ്ട് പരീക്ഷാ മേല്‍നോട്ടക്കാര്‍ നടുങ്ങി. ഒടുവില്‍ മൈക്രോസോഫ്റ്റില്‍നിന്ന് ഫോണെത്തി. അങ്ങനെ അയാന്‍ പരീക്ഷയെഴുതി.

ബ്രിട്ടനിലെ നിയമപ്രകാരം പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ പോലും ഒരാള്‍ക്ക് കുറഞ്ഞത് 13 വയസ്സാകണം. അതിനാല്‍ അയാന് ഉടനെയൊന്നും ജോലി ചെയ്യാനാകില്ല. (ചിത്രങ്ങള്‍ കടപ്പാട്: ഡെയ്‌ലി മെയില്‍)
 
Other News in this category

 
 




 
Close Window