Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കടുപ്പം കൂട്ടി ഇമിഗ്രേഷന്‍ ബില്‍ വരുന്നു
Reporter

ലണ്ടന്‍: പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പുതിയ ഇമിഗ്രേഷന്‍ ബില്‍ അവതരിപ്പിക്കുമെന്നു റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ ഇമിഗ്രേഷന്‍ നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണിത്. ഇതിന്റെ ഭാഗമായി ഇംഗ്ലിഷ് സംസാരിക്കാന്‍ അറിയാത്തവര്‍ക്ക് ജോലി ലഭിക്കില്ല.

പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇത് നടപ്പാക്കുക. സെപ്റ്റംബര്‍ മുതലാണ് പുതിയ നിയമം നിലവില്‍ വരുന്നത്. നിലവില്‍ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം പല തസ്തികകളിലും നിര്‍ബന്ധമാണ്. എന്നാല്‍, ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നവര്‍ക്കും അധ്യാപകര്‍ക്കും സി ലെവല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് പുതിയതായി ഉള്‍പ്പെടുത്തുന്നതെന്ന് കാബിനറ്റ് ഓഫീസ് മന്ത്രി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.

ജനങ്ങളുമായി ഇടപെടേണ്ടിവരുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഭാഷ പരിജ്ഞാനം നിര്‍ബന്ധമാണെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞു. ഇത്തരം പരാതികള്‍ ഒഴിവാക്കുന്നതിനാണ് പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് തടസമില്ലാതെ ഇംഗ്ലീഷ് സംസാരിക്കാനാകണമെന്ന നിബന്ധന സര്‍ക്കാര്‍ കൊണ്ടുവരുന്നത്. പൊലീസ് ഓഫീസര്‍മാര്‍, അധ്യാപകര്‍, എന്‍എച്ച്എസ് ജീവനക്കാര്‍, സായുധസേനാംഗങ്ങള്‍ എന്നിവര്‍ക്കാണ് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കിയിട്ടുള്ളത്.

ബ്രിട്ടനിലെ ജനങ്ങളുടെ നന്മയ്ക്കായ് കുടിയേറ്റം വളരെ വലിയതോതില്‍ കുറച്ചുകൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. അതിന്റെ ഭാഗമായാണ് എല്ലാ പൊതുമേഖലാ ജീവനക്കാര്‍ക്കും പ്രത്യേകിച്ച് പൊതുജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകുന്ന ജീവനക്കാര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം നിര്‍ബന്ധമാക്കുന്നത്. അടുത്ത ഇമിഗ്രേഷന്‍ നിയമമാറ്റത്തിനൊപ്പം ഈ നിയമവും കര്‍ശനമായി നടപ്പിലാക്കുമെന്ന് മാറ്റ് ഹാന്‍കോക്ക്.

 

 
Other News in this category

 
 




 
Close Window