Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടീഷ് കുടിയേറ്റം കൂടുതല്‍ കടുപ്പം
Reporter

ലണ്ടന്‍: കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നിയമം കുടിയേറിയവര്‍ക്കും കുടിയേറാന്‍ പോകുന്നവര്‍ക്കും ഒരു പോലെ തിരിച്ചടിയാണ്. 2015 പുതിയ ഇമിഗ്രേഷന്‍ നിയമമാണ് തിരിച്ചടിയാകുന്നത്. അനധികൃതമായി യുകെയില്‍ കഴിയുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുവാനും വാഹനങ്ങള്‍ ഓടിക്കുവാനും വാടക വീടുകള്‍ എടുക്കുവാനും കഴിയില്ല. ഇമിഗ്രേഷന്‍ നിയമത്തില്‍ പറയുന്ന ശമ്പള പരിധി അംഗീകൃത ജോലിക്കാരെപ്പോലും നാട്ടിലേക്ക് തിരിച്ചു കൊണ്ടുപോകാന്‍ ഇടയാക്കും. പുതിയ നിയമം മൂലം ഹോം ഓഫീസിന് ടൈയെര്‍ 2 സ്‌കില്‍ഡ് റൂട്ടിലെ വിസകള്‍ക്ക് ലെവി ചാര്‍ജ്ജ് ഏര്‍പ്പെടുത്തുവാന്‍ കഴിയും. ഇംഗ്ലിഷ് ഭാഷ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പുതിയ നിയമം ഒക്‌റ്റോബര്‍ 13 ന് പാര്‍ലമെന്റിന്റെ കോമണ്‍ സഭയില്‍ പുതിയ ബില്‍ രണ്ടാമതും ചര്‍ച്ചയ്ക്കുവയ്ക്കും.

അനധികൃതമായി ജോലിചെയ്ത് സമ്പാദിക്കുന്ന പണം മുഴുവന്‍ ഉദ്യോഗസ്ഥര്‍ തിരികെ വാങ്ങിക്കുകയോ മരവിപ്പിക്കുകയോ ചെയ്യാന്‍ ഇമിഗ്രേഷന്‍ വകുപ്പിന് അധികാരമുണ്ട്. അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനങ്ങളും ജപ്തി ചെയ്യും. ഇതിനുപുറമേ, ഇത്തരം സ്ഥാപന നടത്തിപ്പുകാര്‍ക്ക് പരമാവധി അഞ്ചുവര്‍ഷം വരെ തടവുശിക്ഷയും ലഭിക്കും. അനധികൃത ജോലിക്കാര്‍ക്ക് 51 ആഴ്ച തടവും പിഴ ശിക്ഷയും ലഭിക്കും. കുടിയേറ്റക്കാര്‍ക്ക് നല്‍കുവാന്‍ കഴിയുന്ന എല്ലാ അപ്പീലുകള്‍ക്കും ജുഡീഷ്യറി റിവ്യൂകള്‍ക്കും ഇത് ബാധകമായിരിക്കും. ബാങ്ക് അക്കൗണ്ടുകള്‍ നിരോധിക്കും പുതിയ നിയമമനുസരിച്ച് യുകെയിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യത്തെ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ തുടങ്ങാനാകില്ല. നിലവിലുള്ള അക്കൗണ്ടുകളും ക്ലോസുചെയ്യും. ഇതിനായി കുടിയേറ്റക്കാരുടെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുവാന്‍ എല്ലാം ബാങ്കുകള്‍ക്കും നിര്‍ദ്ദേശം ലഭിക്കും.

വീടുകളോ താമസസ്ഥലമോ വാടകയ്‌ക്കെടുക്കുവാന്‍ കഴിയില്ല അനധികൃത കുടിയേറ്റക്കാര്‍ക്ക് വീടുകള്‍ വാടകയ്ക്ക് നല്‍കുന്ന ഉടമകള്‍ക്ക് അഞ്ചുവര്‍ഷംവരെ തടവുശിക്ഷ നല്‍കുവാന്‍ പുതിയ നിയമം മൂലം കഴിയുന്നു. ഇത് ഏഷ്യന്‍ കുടിയേറ്റക്കാരില്‍ അര്‍ഹതയുള്ളവര്‍ക്കുപോലും താമസസ്ഥലം ആരും വാടകയ്ക്ക് നല്‍കാത്ത അവസ്ഥയുണ്ടാക്കും എന്നതാണ് മറ്റൊരു ദോഷവശം. ഡ്രൈവിങ്ങ് ലൈസന്‍സ് നിരോധനം പുതിയ കുടിയേറ്റ നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാര്‍ യുകെയില്‍ വാഹനങ്ങള്‍ ഓടിക്കുന്നത് പൂര്‍ണ്ണമായും ക്രിമിനല്‍ കുറ്റമായി മാറും. 51 ആഴ്ച തടവും പിഴ ശിക്ഷയുമാണ് ഇങ്ങനെ പിടിക്കപ്പെട്ടാല്‍ പുറത്താക്കലിനുമുമ്പ് ലഭിക്കുക. അനധികൃത കുടിയേറ്റക്കാര്‍ക്ക് നേരത്തേ ലഭിച്ചിട്ടുള്ള ലൈസന്‍സും പൊലീസിന് പിടിച്ചെടുത്ത് റദ്ദാക്കാനുള്ള അനുമതി പുതിയ നിയമം നല്‍കും.

 
Other News in this category

 
 




 
Close Window