Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി: പ്രവാസികള്‍ക്കു ഗുണകരമാകും
Reporter

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. ഡ്യൂട്ടി അടക്കാതെ ഇന്ത്യയിലേക്ക് കൊണ്ടുപോകാവുന്ന വസ്തുക്കളുടെ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. 45,000 രൂപ വരെ വിലയുള്ള വസ്തുക്കള്‍ പ്രവാസി ഇന്ത്യക്കാര്‍, ഇന്ത്യന്‍ വംശജര്‍, ഇന്ത്യയിലേക്ക് എത്തുന്ന വിദേശികള്‍ എന്നിവര്‍ക്ക് കൊണ്ടുപോകാനാവും.

വിദേശികളില്‍ ചൈന, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മാര്‍ എന്നീ രാജ്യക്കാര്‍ക്ക് ആനുകൂല്യം ലഭ്യമാവില്ല. ഇതുവരെയും കൊണ്ടുപോകാവുന്ന വസ്തുക്കളുടെ പരിധി 35,000 ദിര്‍ഹമായിരുന്നു. ഇതോടെ 10,000 രൂപ (28.57 ശതമാനം) യുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടൊപ്പം വിദേശങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് കൈവശം വെക്കാവുന്ന ഇന്ത്യന്‍ രൂപയുടെ പരിധി 10,000ല്‍ നിന്ന് 25,000 ആയും ഉയര്‍ത്തിയിട്ടുണ്ട്. അതായത് 150 ശതമാനത്തിന്റെ വര്‍ധന.

കസ്റ്റംസ് ബാഗേജ് ഡിക്ലറേഷനില്‍ ഭേദഗതി വരുത്തിയാണ് സാമ്പത്തിക മന്ത്രാലയം പരിധി ഉയര്‍ത്തിയിരിക്കുന്നത്. ഇതൊടൊപ്പം ഏത് തരത്തിലുള്ള എല്‍സിഡി, എല്‍ഇഡി, പ്ലാസ്മ ടിവി സെറ്റുകള്‍ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോറത്തില്‍ രേഖപ്പെടുത്തി കൊണ്ടുപോകാവുന്നതാണ്. ഇതിനായി ഫോറത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. തദ്ദേശീയരായ ടെവിവിഷന്‍ കമ്പനികളെ സന്തോഷിപ്പിക്കാനായിരുന്നു ഇത്തരം ടെലിവിഷന്‍ സെറ്റുകള്‍ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പെടുത്തിയത്.

 
Other News in this category

 
 




 
Close Window