Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 28th Jun 2024
 
 
UK Special
  Add your Comment comment
യുകെയില്‍ ദീര്‍ഘകാലത്തേക്ക് വീട് വാടകയ്ക്ക് കൊടുക്കുമ്പോള്‍ സുക്ഷിക്കുക
reporter

ലണ്ടന്‍: മയക്കുമരുന്നിന്റെ ഉത്പാദനവും വിപണനവും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്നതായുള്ള ഞെട്ടിക്കുന്ന സംഭവങ്ങള്‍ ദിനംപ്രതി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. മയക്കുമരുന്ന് മാഫിയയുടെ നടപടിമൂലം തൃശങ്കുവിലായ ഒരു വീട്ടുടമസ്ഥന്റെ ദയനീയാവസ്ഥ വാര്‍ത്തയാക്കിയിരിക്കുകയാണ് ബിബിസി. നോര്‍ത്ത് ലണ്ടനിലെ വീട്ടു ഉടമസ്ഥനായ റീവ്‌സ് ദീര്‍ഘകാലത്തേയ്ക്ക് വിദേശത്ത് ജോലിക്കായി പോകുന്നതിന്റെ ഭാഗമായാണ് തന്റെ വീട് വാടകയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ചത്. അതോടെ അദ്ദേഹത്തിന്റെ കഷ്ടകാലവും ആരംഭിച്ചു. റീവ്‌സിന്റെ വീട് വാടകയ്ക്ക് എടുത്തത് കഞ്ചാവ് മാഫിയയുടെ ആള്‍ക്കാരായിരുന്നു. കുറ്റവാളികളായ അവര്‍ അദ്ദേഹത്തിന്റെ വസ്തുവില്‍ വന്‍ നാശനഷ്ടങ്ങള്‍ ആണ് വരുത്തിയത്. കഞ്ചാവ് വളര്‍ത്തുന്നതിനും അത് ഉപയോഗിച്ച് മറ്റ് ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും തന്റെ വസ്തു അവര്‍ ഉപയോഗിച്ചു എന്ന് മാത്രമല്ല അതിനുവേണ്ടി വീടിനു തന്നെ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തി. തന്റെ ബെഡ്‌റൂമില്‍ പ്രവേശിച്ച റീവ്‌സിന്റെ കണ്ണു തള്ളി പോയി. പത്ത് ടണ്ണിലധികം മണ്ണാണ് കഞ്ചാവ് കൃഷിക്കാര്‍ അദ്ദേഹത്തിന്റെ ബെഡ്‌റൂമില്‍ നിക്ഷേപിച്ചിരുന്നത്. വീടിനുള്ളില്‍ കഞ്ചാവ് വളര്‍ത്തുന്നതിന് വേണ്ടിയായിരുന്നു ഈ പ്രവര്‍ത്തി. ഇത് കൂടാതെ വീടിന്റെ വെന്റിലേഷനിലും ഒട്ടേറെ മാറ്റങ്ങള്‍ കുറ്റവാളികള്‍ വരുത്തിയിരുന്നു.

ഏറെക്കാലത്തേയ്ക്ക് ദൂരദേശത്ത് ജോലി സംബന്ധമായ ആവശ്യങ്ങളില്‍ പോകുന്നവര്‍ വാടകയ്ക്ക് വസ്തുക്കള്‍ കൊടുക്കുന്ന സമയത്ത് കഞ്ചാവ് ഫാമുകളുമായി ബന്ധമുള്ള കുറ്റവാളികള്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സംഭവം പുറത്തായതിനെ തുടര്‍ന്ന് ലക്ഷ കണക്കിന് പൗണ്ട് വിലമതിക്കുന്ന 400 കഞ്ചാവ് ചെടികളാണ് റീവ്‌സിന്റെ വീട്ടില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്. വിദേശത്ത് ജോലി ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടെ റീവ്‌സിന്റെ കുടുംബം വീട് വാടകയ്ക്ക് നല്‍കാനായി ഓണ്‍ലൈനില്‍ പരസ്യം ചെയ്തിരുന്നു. ദീര്‍ഘകാലത്തേയ്ക്ക് റീവ്‌സിന്റെ കുടുംബം സ്ഥലത്തില്ലെന്ന് മനസ്സിലാക്കി ഒരു ഏജന്റ് സമീപിക്കുകയായിരുന്നു. ലണ്ടനില്‍ ജോലിയുള്ള ഒരു കുടുംബത്തിന് വാടകയ്ക്ക് നല്‍കാനാണ് വീട് എന്നാണ് ഏജന്റ് റീവ്‌സിനെ തെറ്റിദ്ധരിപ്പിച്ചത്. പിന്നീട് വാടകയ്ക്ക് എടുത്തവര്‍ ഒരിക്കലും വാടക നല്‍കാത്ത തട്ടിപ്പുകാരായി മാറി. പകരം അവര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വീട് ഉപയോഗിക്കുകയായിരുന്നു. ഏജന്റും വാടകക്കാരും എല്ലാം നല്‍കിയ വിലാസം വ്യാജമാണെന്ന് പിന്നീട് പോലീസ് കണ്ടെത്തി.

 
Other News in this category

 
 




 
Close Window