Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 28th Jun 2024
 
 
UK Special
  Add your Comment comment
കാര്‍ഡിഫ് വാഹനാപകടം: ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവതി മരിച്ചു
reporter

നിലമ്പൂര്‍: യുകെ വെയില്‍സിലെ കാര്‍ഡിഫില്‍ നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മലയാളി യുവതി മരിച്ചു. സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റിയിലെ നഴ്സിങ് വിദ്യാര്‍ഥിനിയായ മലപ്പുറം സ്വദേശിനി ഹെല്‍ന മരിയ സിബിയാണ് ഇന്നലെ വൈകിട്ട് മരിച്ചത്. മേയ് 3ന് നടന്ന അപകടത്തില്‍ ഹെല്‍ന ഉള്‍പ്പടെ ഉള്ളവര്‍ സഞ്ചരിച്ചിരുന്ന കാറിലെ നാല് പേരില്‍ മൂന്ന് പേര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും അവരില്‍ ഹെല്‍ന ഗുരുതരാവസ്ഥയില്‍ കാര്‍ഡിഫ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയുമായിരുന്നു. ഹെല്‍നയുടെ തിരിച്ചു വരവിനായുള്ള പ്രാര്‍ഥനകള്‍ക്കിടെയാണ് മരണം.

2024 ഏപ്രിലിലാണ് ഹെല്‍ന നഴ്സിങ് പഠനത്തിന് കാര്‍ഡിഫില്‍ എത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഭിത്തിയില്‍ ഇടിക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. മകളുടെ അപകടവാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ മാതാപിതാക്കള്‍ കേരളത്തില്‍ നിന്നും യുകെയില്‍ എത്തിയിരുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സ്വദേശി സിബിച്ചന്‍ പാറത്താനം (റിട്ടയേര്‍ഡ് എസ്ഐ, കേരള പോലീസ്), സിന്ധു എന്നിവരാണ് മാതാപിതാക്കള്‍. ദീപു, ദിനു എന്നിവരാണ് സഹോദരങ്ങള്‍. യുകെയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഹെല്‍നയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. സൗത്ത് വെയില്‍സ്, കാര്‍ഡിഫ്, ബാരി എന്നിവിടങ്ങളിലെ മലയാളി അസോസിയേഷനുകളും യുക്മ നാഷണല്‍ കമ്മിറ്റിയും ഹെല്‍നയുടെ അകാല വേര്‍പാടില്‍ അനുശോചനം അറിയിച്ചു. കഴിഞ്ഞ ഒന്നര മാസക്കാലം ഗുരുതരാവസ്ഥയില്‍ ആയിരുന്ന ഹെല്‍നയെ പരിചരിച്ച ആശുപത്രി ജീവനക്കാര്‍ക്ക് കുടുംബാംഗങ്ങള്‍ നന്ദി അറിയിച്ചു.

 
Other News in this category

 
 




 
Close Window