Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 28th Jun 2024
 
 
UK Special
  Add your Comment comment
ലൈംഗിക പീഡന പരാതിയില്‍ യുകെയിലെ മലയാളി യുവാവിന് 13 വര്‍ഷം തടവ്
reporter

ലണ്ടന്‍: രോഗിയായ യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ആശുപത്രി ജീവനക്കാരനായിരുന്ന യുകെയിലെ മലയാളി യുവാവിന് 13 വര്‍ഷം ജയില്‍ ശിക്ഷ. ജനുവരി 30 നു നടന്ന സംഭവത്തെ തുടര്‍ന്ന് സ്റ്റുഡന്റ് വിസക്കാരിയുടെ ആശ്രിത വിസയില്‍ ഉള്ള സിദ്ധാര്‍ഥ് നായര്‍ എന്ന 29കാരനാണ് ലിവര്‍പൂള്‍ കോടതി ശിക്ഷ വിധിച്ചത്. ബുധനാഴ്ചയാണ് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് പ്രതിയെ 13 വര്‍ഷം ജയിലില്‍ അടച്ചത്. ജോലിക്കെത്തി ആഴ്ചകള്‍ക്കുള്ളില്‍ ആയിരുന്നു സംഭവം. ആശുപത്രിയില്‍ രോഗിയായിരുന്ന യുവതിയുടെ നേര്‍ക്കാണ് മലയാളി യുവാവിന്റെ കടന്നാക്രമണം ഉണ്ടായതെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചു മാസത്തിലേറെ ജയിലില്‍ കിടന്ന ശേഷമാണു വിചാരണക്കോടതി വിധി പ്രസ്താവിക്കുന്നത്.

അതിക്രമത്തിന് വിധേയയായ സ്ത്രീ ഏറെനാളത്തെ റീഹാബിലിറ്റേഷന്‍ കോഴ്‌സില്‍ അടക്കം പങ്കെടുത്ത ശേഷമേ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തൂ. ഒരു ജീവിതകാലം മുഴുവന്‍ കാത്തുവയ്ക്കാനുള്ള ദുരിതപൂര്‍ണമായ ഓര്‍മ്മകളാണ് വിസ്റ്റണ്‍ ആശുപത്രിയില്‍ കഴിയവേ സിദ്ധാര്‍ഥ് സമ്മാനിച്ചതെന്നു ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ യോസഫ് അല്‍ റമദാന്‍ വ്യക്തമാക്കി. സംഭവമറിഞ്ഞ ഉടന്‍ സിദ്ധാര്‍ത്ഥിന്റെ അറസ്റ്റ് രേഖപ്പെടുത്താനായതും തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞതും കേസില്‍ നിര്‍ണായകമായി എന്ന് മെഴ്‌സിസൈഡ് പോലീസ് പറയുന്നു. ജോലിക്കിടയില്‍ നടന്ന പീഡന ശ്രമം എന്ന നിലയില്‍ മൂന്നു വിവിധ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ പ്രധാന സാക്ഷി മൊഴി പീഡന പരാതി ഉയര്‍ത്തിയ 41കാരിയായ രോഗിയുടേത് തന്നെയാണ്. ആരെങ്കിലും സംഭവത്തിന് ദൃക്‌സാക്ഷികള്‍ ഉണ്ടോയെന്ന കാര്യമൊന്നും ഇപ്പോള്‍ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. എന്നാല്‍ പരാതിയില്‍ ഗൗരവം ഉണ്ടെന്നു തോന്നിയതിനാല്‍ യുവാവിന് ജാമ്യം നല്‍കാതെ ജയിലിലേക്ക് തന്നെ അയക്കുക ആയിരുന്നു ലിവര്‍പൂള്‍ ക്രൗണ്‍ കോടതി ജഡ്ജിയുടെ തീരുമാനം .

 
Other News in this category

 
 




 
Close Window