യുകെയിലെ അറിയപ്പെടുന്ന മലയാളി സംഘടനകളില്‍ ഒന്നായ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മേഴ്സി സൈഡിലെ കായിക പ്രേമികള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന ലിംക സ്മാഷ് സീസണ്‍ ഫോര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ പതിമൂന്നിന് ശനിയാഴ്ച ഗെറ്റേക്കര്‍ സ്‌കൂളിന്റെ സ്പോര്‍ട്സ് ഹാളില്‍ വച്ച് രാവിലെ 8.30 മുതല്‍ വൈകിട്ട് ആറു വരെ നടത്തപ്പെടും.
ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് നടത്തപ്പെടുക രണ്ട് കാറ്റഗറിയില്‍ ആയിരിക്കും ആദ്യത്തേത് 40 വയസ്സിനു മുകളിലുള്ളവര്‍ക്ക് വേണ്ടിയുള്ള ഓപ്പണ്‍ കാറ്റഗറിയും മറ്റൊന്ന് അഡ്വാന്‍സ് ഇന്റര്‍ മീഡിയേറ്റ് കൂടി ചേര്‍ന്നുള്ളതും, രണ്ട് കാറ്റഗറിയിലും വിജയികളാവുന്നവര്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡും നല്‍കുന്നതായിരിക്കും.
ലിവര്‍പൂളിലെയും പരിസര പ്രദേശങ്ങളിലെയും യുവജനതയുടെ കായിക വളര്‍ച്ചയ്ക്ക് എന്നെന്നും കൂടെ നിന്നിട്ടുള്ള ലിംക ഇനിയും ധാരാളം ആയിട്ടുള്ള അവരുടെ ഉന്നമനത്തിന് കൂടെ ഉണ്ടായിരിക്കുമെന്ന് ലിംക പ്രസിഡന്റ് തോമസുകുട്ടി ഫ്രാന്‍സിസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കൂടിയ ലിംക സ്പോര്‍ട്സ് കമ്മിറ്റി യോഗത്തില്‍ ഈ വര്‍ഷത്തെ ലിംക സ്മാഷ് സീസണ്‍ 4നു വേണ്ടി തോമസ് ഫിലിപ്പ് ചെയര്‍മാനായി ഒരു സബ്കമ്മിറ്റി തെരഞ്ഞെടുത്തു കമ്മറ്റി അംഗങ്ങളായി ലിപി തോമസ്, ജേക്കബ് വര്‍ഗീസ്, ഡുയി ഫിലിപ്പ്, ഷിനു മത്തായി, സജി തോമസ്, സണ്ണി ജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു.
യുകെയിലെ എല്ലാ ബാഡ്മിന്റണ്‍ പ്രേമികളെയും ഞങ്ങള്‍ ഈ മത്സരത്തിലേക്ക് സ്വാഗതം ചെയ്യുന്നു, രജിസ്ട്രേഷന് വേണ്ടി താഴെ തന്നിരിക്കുന്ന ക്യൂ ആര്‍ കോഡില്‍ ബന്ധപ്പെടുക.
മത്സരത്തിനിടയിലെ ഇടവേളകള്‍ ആസ്വാദ്യകരമാക്കാന്‍ നാടന്‍ തട്ടുകടയും അതുപോലെതന്നെ മത്സരവേദിക്കരികെ യഥേഷ്ടം കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടക സമിതി അറിയിച്ചു. |