Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=115.3137 INR  1 EURO=96.8054 INR
ukmalayalampathram.com
Sat 24th May 2025
 
 
Teens Corner
  Add your Comment comment
എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തില്‍ പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടന് ഒന്നാം സ്ഥാനം
Text By: Reporter, ukmalayalampathram
കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വിയപുരത്തെ 5 മൈക്രോ സെക്കന്‍ഡുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാരിച്ചാല്‍ 16-ാം നെഹ്‌റു ട്രോഫി കിരീടം നേടിയത്. പള്ളാതുരുത്തിയുടെ തുടര്‍ച്ചയായ അഞ്ചാം നെഹ്‌റു ട്രോഫിയാണ് ഇത്.

വിബിസി കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടന്‍ രണ്ടാമതെത്തി. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനും നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം ചുണ്ടനും മൂന്നാമതായും നാലാമതായും ഫിനിഷ് ചെയ്തു. ഹീറ്റ്സില്‍ 4.14.35 മിനിറ്റ് സമയംകുറിച്ചാണ് കാരിച്ചാല്‍ ഫൈനലിലെത്തിയത്. കഴിഞ്ഞതവണ വീയപുരം ചുണ്ടന്‍ തുഴഞ്ഞാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ചാമ്പ്യന്മാരായത്.
 
Other News in this category

 
 




 
Close Window