Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 06th Oct 2024
 
 
Teens Corner
  Add your Comment comment
വിമാന യാത്രയ്ക്കിടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുകെയിലെ ദമ്പതികള്‍ക്ക് ശിക്ഷ വിധിച്ച് ബ്രിട്ടീഷ് കോടതി
Text By: Reporter, ukmalayalampathram
വിമാനത്തിലിരുന്ന് സെക്‌സ് ചെയ്തതിന് പുറത്താക്കിയ ബ്രിട്ടീഷ് ദമ്പതികളോട് 300 മണിക്കൂര്‍ ജനസേവനം ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കി കോടതി.വെയ്ല്‍സിലെ സൈനോണ്‍ ടാഫ് സ്വദേശികളായ ബ്രാഡ്‌ലി സ്മിത്ത് (22) അന്റോണിയ സള്ളീവന്‍(20) എന്നിവരോടാണ് 300 മണിക്കൂര്‍ ജനസേവനം ചെയ്യണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്. സ്‌പെയിനില്‍ അവധിക്കാലം ചെലവഴിച്ചു കഴിഞ്ഞ് ബ്രിസ്റ്റോളിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് ഇവര്‍ വിമാനത്തിനുള്ളില്‍ വച്ച് സെക്‌സില്‍ ഏര്‍പ്പെട്ടത്.

വിമാനത്തിനുള്ളിലെ ഇവരുടെ പെരുമാറ്റത്തെക്കുറിച്ച് സഹയാത്രികര്‍ ഫ്‌ലൈറ്റ് ക്രൂവിനോട് പരാതിപ്പെട്ടിരുന്നു. രാവിലെ ഏഴു മണിക്ക് പുറപ്പെട്ട വിമാനത്തില്‍ ബ്രാഡ്‌ലി 16എ സീറ്റിലും അന്റോണിയ 16 ബി സീറ്റിലുമാണ് ഇരുന്നത്. തൊട്ടടുത്തെ 16സി സീറ്റില്‍ ഇരുന്ന യാത്രക്കാരന്‍ ഉള്‍പ്പടെ മൂന്നു പേര്‍ ഇവരുടെ ലൈഗിക പ്രവര്‍ത്തികള്‍ കണ്ടു. ഇവരുടെ സീറ്റിന് പിറകിലായിരുന്ന ഒരു അമ്മയും മകളും ഇവരുടെ പ്രവര്‍ത്തികള്‍ ശ്രദ്ധിച്ചിരുന്നു.

സ്‌പെയിനില്‍ നിന്ന് വിമാനം പുറപ്പെട്ട് നിമിഷങ്ങള്‍ക്കകം ബ്രാഡ്‌ലി അന്റോണിയയോട് സെക്‌സില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയായിരുന്നു. കുറച്ച് തുണികളും കോട്ടും കൊണ്ട് മറച്ച് ഇരുവരും സെക്‌സില്‍ ഏര്‍പ്പെടുന്നത് തുടര്‍ന്നതായി പ്രോസിക്യൂട്ടറായ മാരീ ഡോയല്‍ ബ്രിസ്റ്റോള്‍ മജിസ്‌ട്രേറ്റ് കോടതില്‍ പറഞ്ഞതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിരുന്ന സഹയാത്രികര്‍ക്ക് ഇവര്‍ ചെയ്യുന്നത് വ്യക്തമായി കാണാമായിരുന്നു എന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window