Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 21st Sep 2024
 
 
Teens Corner
  Add your Comment comment
ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി ഓണാഘോഷം ഈമാസം 21ന്. മാഞ്ചസ്റ്ററിലെ ജെയിന്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ഓണാഘോഷം.
Text By: Reporter, ukmalayalampathram
പ്രവര്‍ത്തനമികവ് കൊണ്ടും സംഘടനാ പ്രാവിണ്യം കൊണ്ടും യുകെയിലെ തന്നെ പ്രമുഖ ഹിന്ദു സമൂഹ കൂട്ടായ്മകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ ഓണാഘോഷം മാഞ്ചസ്റ്ററിലെ ജെയിന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് ഈ വരുന്ന ശനിയാഴ്ച ഈമാസം 21ന് 500 ഓളം ആളുകളെ സംഘടിപ്പിച്ച് അതിവിപുലമായി ആഘോഷിക്കുവാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.


അത്തപൂക്കളവും, ആര്‍പ്പുവിളികളും, ഓണത്തപ്പനും, മെഗാതിരുവാതിരയും, ചെണ്ടമേളവും, 26 കൂട്ടം വിഭവങ്ങള്‍ അടങ്ങുന്ന ഓണസദ്യയും പിന്നെ ഗ്രഹാതുരത്വം തുളുമ്പുന്ന ഒരു പിടി ഓര്‍മ്മകളുമായി ഓണം ആഘോഷിക്കുവാന്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി കമ്യൂണിറ്റിയില്‍ ഇക്കുറി 500ല്‍ പരം ആളുകളുടെ രജിസ്ട്രേഷന്‍ ആണ് നടന്നിരിക്കുന്നത്.


500 പേര്‍ക്കുള്ള സദ്യ ഒരുമിച്ച് പാകം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഉള്‍പ്പെടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.


വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം താലപ്പൊലിയേന്തിയ അമ്പതോളം തരുണീമണികളുടെയും മുത്തുക്കുടയും നെറ്റിപ്പട്ടവും അണിയിച്ച മാഞ്ചസ്റ്റര്‍ മണികണ്ഠന്റെയും യുകെയിലെ തന്നെ പ്രശസ്ത ചെണ്ട മേള ടീം ആയ മാഞ്ചസ്റ്റര്‍ മേളത്തിന്റെയും നൂറുകണക്കിന് പുരുഷാരത്തിന്റെ ആര്‍പ്പുവിളികളോടെയും മാവേലി തമ്പുരാനെയും വാമനനെയും വേദിയിലേക്ക് എതിരേല്‍ക്കുന്നതോടെ 2024 ലെ ഓണാഘോഷത്തിന്റെ സാംസ്‌കാരികോത്സവത്തിന്ന് തുടക്കം കുറിക്കും.


ഓണം 2024ന്റെ പ്രധാന ആകര്‍ഷണമായ 60ല്‍പരം അംഗനമാര്‍ അണിയിച്ചൊരുക്കുന്ന മെഗാതിരുവാതിര ഓണാഘോഷത്തിന് മാറ്റുകൂട്ടും. ജിസിഎസ്ഇ, എ ലെവല്‍ അക്കാഡമിക് പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും.


ഈ ആഘോഷത്തില്‍ പങ്കാളികളാകാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

പ്രസിഡന്റ് രാധേഷ് നായര്‍ 07815819190

സെക്രട്ടറി സിന്ധു ഉണ്ണി 07979123615
 
Other News in this category

 
 




 
Close Window