Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 06th Oct 2024
 
 
Teens Corner
  Add your Comment comment
കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനില്‍ പൊലീസ് റെയ്ഡ്. ജഗ്ഗി വാസുദേവിന്റെ ക്രിമിനല്‍ കേസുകളില്‍ മദ്രാസ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. പെണ്‍മക്കള്‍ യോഗ സെന്ററില്‍ കുടുംബം ഉപേക്ഷിച്ച് ജീവിക്കുന്നുവെന്ന് കോയമ്പത്തൂര്‍ സ്വദേശിയുടെ പരാതി.
Text By: Reporter, ukmalayalampathram
സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഉടമസ്ഥതയിലുള്ള ഇഷ ഫൗണ്ടേഷനില്‍ പൊലീസ് റെയ്ഡ്. കോയമ്പത്തൂരിലെ തൊണ്ടാമുത്തൂരിലാണ് ഇഷ ഫൗണ്ടേഷന്‍ സ്ഥിതിചെയ്യുന്നത്. ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ മദ്രാസ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയതിന് തൊട്ടുപിന്നാലെ തമിഴ്നാട് പൊലീസിന്റെ റെയ്ഡ്. അഡീഷണല്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള 150 ഉദ്യോഗസ്ഥരും മൂന്ന് ഡിഎസ്പിമാരും അടങ്ങുന്ന പൊലീസ് സംഘമാണ് പരിശോധന നടത്തുന്നത്.

പെണ്‍മക്കള്‍ യോഗ സെന്ററില്‍ കുടുംബം ഉപേക്ഷിച്ച് ജീവിക്കുന്നുവെന്ന കോയമ്പത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. മുന്‍ പ്രൊഫസര്‍ ഡോ. എസ് കാമരാജ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്. കോയമ്പത്തൂര്‍ റൂറല്‍ പൊലീസിനോടാണ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഫൗണ്ടേഷനില്‍ ചേരുന്നതിന് മുമ്പുള്ള പെണ്‍മക്കളുടെ പ്രൊഫഷണല്‍ നേട്ടങ്ങള്‍ വിശദീകരിച്ചായിരുന്നു പിതാവിന്റെ ഹര്‍ജി.
 
Other News in this category

 
 




 
Close Window