Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 06th Oct 2024
 
 
Teens Corner
  Add your Comment comment
ഗാന്ധി ജയന്തി ദിനം ഒ ഐ സി സി (യുകെ) 'സേവന ദിനം' ആയി ആചരിക്കും. രാവിലെ 10.30 മുതല്‍ ബോള്‍ട്ടനിലെ പ്ലേ പാര്‍ക്ക് ഗ്രൗണ്ടില്‍ വെച്ച് ഒ ഐ സി സി നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് 'സേവന ദിനം' ഉദ്ഘാടനം ചെയ്യും.
Text By: Reporter, ukmalayalampathram
മാഞ്ചസ്റ്റര്‍ റീജിയന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ബോള്‍ട്ടന്‍ കൗണ്‍സിലുമായി ചേര്‍ന്നു മാലിന്യ നിര്‍മാര്‍ജനം നടത്തും. ഗാന്ധി ജയന്തിയോടനുബന്ധിച്ചു യുകെയില്‍ ആദ്യമായാണ് സംഘടന തെരുവ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൗണ്‍സിലുമായി ചേര്‍ന്നുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ തദ്ദേശീയരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ഗാന്ധി ജയന്തിയോടനുബന്ധിച്ചു ഒ ഐ സി സി (യു കെ)യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'സേവന ദിനത്തില്‍ പങ്കാളികളാകുന്നതിന് ഏവരെയും സ്വാഗതം ചെയ്യുന്നു.

സ്ഥലത്തിന്റെ വിലാസം

Play Park Playground, Parkfield Rd, Bolton BL3 2BQ
 
Other News in this category

 
 




 
Close Window