സിനിമയില്‍ പുരുഷ മേധാവിത്തമെന്ന് നടി പത്മപ്രിയ. ആരെങ്കിലും ആവശ്യപ്പെട്ടാല്‍ കൂടെകിടക്കേണ്ട അവസ്ഥയെന്നും പത്മപ്രിയ പറഞ്ഞു. സിനിമകളില്‍ പുരുഷകേന്ദ്രീകൃത കഥള്‍ക്ക് മാത്രമാണ് പ്രാധാന്യമെന്നും നടി പറഞ്ഞു. ഒരു സീന്‍ എടുക്കുമ്പോള്‍ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ല. തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകന്‍ എല്ലാവരുടെയും മുന്നില്‍വച്ച് തല്ലിയെന്നും നടി പറയുന്നു.
ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമകള്‍ ഇല്ലെന്നും നടി വ്യക്തമാക്കി. ടെക്നിക്കല്‍ വിഭാഗത്തിലും സ്ത്രീ പ്രാതിനിധ്യം കുറവാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വലിയ പ്രശ്നം നേരിടുന്നു. കൃത്യമായി ഭക്ഷണം നല്‍കുന്നില്ലെന്നും പദ്മപ്രിയ പറഞ്ഞു. |