Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 06th Oct 2024
 
 
Teens Corner
  Add your Comment comment
കീരിക്കാടന്‍ ജോസ് എന്നറിയപ്പെട്ട നടന്‍ മോഹന്‍രാജ് അന്തരിച്ചു: വിട പറഞ്ഞത് വില്ലന്‍ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടന്‍
Text By: Reporter, ukmalayalampathram
'കിരീടം' എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രമായ കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ മോഹന്‍രാജ് അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. തിരുവനന്തപുരം കഠിനംകുളത്തെ വീട്ടില്‍ വെച്ച് വൈകിട്ട് 3 മണിയോടെയായിരുന്നു അന്ത്യം. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. 20 വര്‍ഷത്തിനിടെ തമിഴിലും തെലുങ്കിലുമായി 180 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മോഹന്‍രാജ് എന്ന യഥാര്‍ത്ഥ പേരിലല്ലാതെ ആദ്യകഥാപാത്രത്തിന്റെ പേരില്‍ തന്നെ പിന്നീട് അറിയപ്പെടാന്‍ തുടങ്ങി. തിരുവനന്തപുരം ജില്ലയിലാണ് ജനനം. ഗവ. ആര്‍ട്‌സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. ഇന്ത്യന്‍ ആര്‍മ്ഡ് ഫോഴ്സ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ്, കേരള പോലീസ് എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window