സീരിയല്‍ നടി മദ്യലഹരിയില്‍ ഓടിച്ച കാര്‍ മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ചു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്. വ്യാഴാഴ്ച വൈകുന്നേരം 6.ന് കുളനട ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിന്റെ മുന്‍വശത്ത് ആയിരുന്നു അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിതയാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്.
നടി മദ്യപിച്ചിരുന്നതായി മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ശേഷം നടിക്കെതിരെ പോലീസ് കേസെടുത്തു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയില്‍ ഇടുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. |