Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 21st Sep 2024
 
 
Teens Corner
  Add your Comment comment
നോര്‍ത്തേണ്‍ അയര്‍ലന്റ് റോയല്‍ മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്‍ഐപിഇസി എന്ന സ്ഥാപനത്തിലെ പ്രൊഫഷണല്‍ ഓഫീസര്‍ ആയി സേവനം ചെയ്യുന്ന ബിജി ജോസ് ആയിരുന്നു ചീഫ് ഗസ്റ്റ്.
Text By: Reporter, ukmalayalampathram
ബെല്‍ഫാസ്റ്റ് ഹന്നാസ് ടൗണ്‍ഹാളിലാണ് ആഘോഷ പരിപാടികള്‍ നടത്തിയത്. തിരുവോണ ദിനത്തില്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് തുടങ്ങിയ പരിപാടികള്‍ വൈകിട്ട് എട്ടു മണിയോടെയാണ് അവസാനിച്ചത്. നിലവിളക്ക് കൊളുത്തിയ ചടങ്ങില്‍ എല്‍സ എല്‍ദോയുടെ ഈശ്വര പ്രാര്‍ത്ഥന ഗാനത്തോടെ പരിപാടികള്‍ക്ക് ആരംഭം കുറിച്ചു. റീന അജിത്ത് ചടുലമായും സരസമായും ആങ്കറിംഗ് നിര്‍വഹിച്ചു. കമ്മിറ്റി മെമ്പര്‍ ജിക്കോ ജോണി വേദിയെയും സദസിനെയും സ്വാഗതം ചെയ്തു.

ആഘോഷമായും ആരവ മേളത്തോടും കൂടെ മാവേലിയെ ആനയിച്ചു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്‍ഐപിഇസി എന്ന സ്ഥാപനത്തിലെ പ്രൊഫഷണല്‍ ഓഫീസര്‍ ആയി സേവനം ചെയ്യുന്ന ബിജി ജോസ് ആയിരുന്നു ചീഫ് ഗസ്റ്റ്. അന്യ നാട്ടില്‍ അന്യം നിന്നു പോയ ഒരുമയുടെയും സഹോദരത്തിന്റെയും ചാരിറ്റിയുടെയും ആവശ്യകത മനോഹരമായ ഭാഷയില്‍ ബിജി ജോസ് അധ്യക്ഷ പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.

തുടര്‍ന്ന് കുടുംബാംഗങ്ങളുടെ വര്‍ണ്ണാഭമായ കലാപരിപാടികള്‍ ഉണ്ടായിരുന്നു. കൃഷ്ണപ്രിയ ആന്‍ഡ് ടീമിന്റെ തിരുവാതിര കളി, ഗിരീഷ് സുധാകരന്‍, ഭാവന ആന്‍ഡ് ടീം, മഞ്ജു ആന്‍ഡ് ടീം എലോറ സാറാ ജിക്കോ, എമ്മാനുവേല്‍ ആന്റണി, നീറ്റൂ, ജിപ്സന്‍ ആന്‍ഡ് ജെയ്സണ്‍ എന്നിവരുടെ മനോഹരമായ ഗാനാലാപനവും ആന്‍ ആന്‍ഡ് ടീം, ആഷ്ന ആന്‍ഡ് ടീം,ജയ്സണ്‍ ആന്‍ഡ് ടീം എന്നിവരുടെ ഡാന്‍സ് പെര്‍ഫോമന്‍സും എല്ലാ സദസ്യരെയും ആവേശം കൊള്ളിച്ചു.

തുടര്‍ന്ന് ആവേശകരമായ വടംവലി മത്സരവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കസേരകളി മത്സരവും നടന്നു. പരിപാടികള്‍ക്ക് ശേഷം സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിപുല സമൃദ്ധവും സ്വാദിഷ്ടവുമായ സദ്യ ഏവരും ആസ്വദിച്ചു. തുടര്‍ന്നു നടന്ന ഡിജെ മ്യൂസിക്കല്‍ പാര്‍ട്ടിയില്‍ എല്ലാവരും മതിമറന്ന് നൃത്തം ചെയ്ത് ആഘോഷിച്ചു. പരിപാടിയുടെ സമ്പൂര്‍ണ്ണ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ജിപ്സന്‍ നന്ദി പറഞ്ഞുകൊണ്ട് അടുത്ത ആഘോഷത്തിന്റെ വരവും കാത്ത് എട്ടു മണിയോടെ എല്ലാവരും പിരിഞ്ഞു.
 
Other News in this category

 
 




 
Close Window