Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1311 INR  1 EURO=107.4114 INR
ukmalayalampathram.com
Tue 10th Mar 2026
 
 
UK Special
  Add your Comment comment
മലയാളി നഴ്‌സ് യുകെയില്‍ അന്തരിച്ചു
reporter

ലണ്ടന്‍/കൊല്ലം: മലയാളി യുവതി യുകെയില്‍ അന്തരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശിനി നിര്‍മല നെറ്റോ (37) ആണ് മരിച്ചത് കാന്‍സര്‍ രോഗബാധിതയായിരുന്നു. കീമോ തെറാപ്പിയുള്‍പ്പടെ ചികിത്സ നടന്നുവരുന്നതിനിടെ പെട്ടെന്ന് ആരോഗ്യനില വഷളായി ശനിയാഴ്ച രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്.

2017 ലാണ് നിര്‍മല യുകെയിലെത്തിയത്. സ്റ്റോക്ക്‌പോര്‍ട്ട് സ്റ്റെപ്പിങ് ഹില്‍ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. തുടര്‍ന്ന് കാന്‍സര്‍ കണ്ടെത്തി ചികിത്സ ആരംഭിച്ചതിനാല്‍ 2022 വരെ മാത്രമാണ് നിര്‍മല ജോലി ചെയ്തിരുന്നത്. അവിവാഹിതയാണ്. പരേതനായ ലിയോ, മേരിക്കുട്ടി എന്നിവരാണ് മാതാപിതാക്കള്‍. ഏക സഹോദരി ഒലിവിയ. സംസ്‌കാരം നാട്ടില്‍ നടത്തുവാനാണ് ബന്ധുക്കള്‍ ആഗ്രഹിക്കുന്നത്. ഇതിനായുള്ള ശ്രമങ്ങള്‍ യുകെയിലെ പ്രാദേശിക മലയാളി സമൂഹം ആരംഭിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window