Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
എന്‍.എച്ച്.എസ്. ദന്ത ഡോക്ടര്‍മാരുടെ കുറവ്: രോഗികള്‍ സ്വകാര്യ ചികിത്സയിലേക്ക്
reporter

ലണ്ടന്‍: എന്‍.എച്ച്.എസ്. (NHS) സംവിധാനത്തില്‍ ദന്ത ഡോക്ടര്‍മാരുടെ കുറവ് രൂക്ഷമായതോടെ രോഗികള്‍ സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയാണ്. വിരോധാഭാസകരമായി, സ്വകാര്യ ചികിത്സ നല്‍കുന്നത് ജോലി നിര്‍ത്തിയ എന്‍.എച്ച്.എസ്. ഡോക്ടര്‍മാരാണ്.

എന്‍.എച്ച്.എസ്. വഴി ലഭിക്കേണ്ട ചികിത്സകള്‍ ലഭിക്കാത്തതിനാല്‍ സാധാരണക്കാര്‍ക്ക് വലിയ സാമ്പത്തിക ഭാരമാണ് നേരിടേണ്ടി വരുന്നത്. ചില പ്രദേശങ്ങളില്‍ എന്‍.എച്ച്.എസ്. ഡെന്റിസ്റ്റുകളുടെ സേവനം തന്നെ ലഭ്യമല്ല.

സര്‍ക്കാര്‍ കരാര്‍ പരിഷ്‌കരണം കൊണ്ടുവരാത്ത പക്ഷം സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കുറഞ്ഞ ചെലവില്‍ ദന്ത ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നു.

കണക്കുകള്‍ പ്രകാരം, കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ എന്‍.എച്ച്.എസ്. ചികിത്സയില്‍ നിന്ന് പിന്മാറിയ ദന്ത ഡോക്ടര്‍മാര്‍ ഏകദേശം 900 മില്യണ്‍ പൗണ്ട് സ്വകാര്യ ചികിത്സയിലൂടെ നേടിയതായി വ്യക്തമാക്കുന്നു

 
Other News in this category

 
 




 
Close Window