കേരളത്തില്‍ ണ്ടാംദിവസവും സ്വര്‍ണവിലയില്‍ റെക്കോഡ് കുതിപ്പ്. ഇന്ന് ഗ്രാമിന് 185 രൂപ വര്‍ധിച്ച് 8745 രൂപയിലാണ് വ്യാപാരം നടക്കുന്നത്. പവന് 1480 രൂപ വര്‍ധിച്ച് 69,960 രൂപയിലെത്തി. സ്വര്‍ണത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇത്. വ്യാഴാഴ്ച പവന് 2160 രൂപ വര്‍ധിച്ചിരുന്നു. രണ്ടുദിവസം കൊണ്ട് മാത്രം 3640 രൂപയാണ് പവന് വര്‍ധിച്ചത്. മൂന്നുദിവസത്തിനിടെ മാത്രം സ്വര്‍ണവില പവന് 4160 രൂപയാണ് ഉയര്‍ന്നത്.
വെള്ളിയാഴ്ച അന്താരാഷ്ട്ര സ്വര്‍ണവില 55 ഡോളറാണ് ഔണ്‍സിന് വര്‍ധിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധമാണ് സ്വര്‍ണവില കുതിപ്പിന് കളമൊരുക്കിയത്. വ്യാഴാഴ്ച അന്താരാഷ്ട്ര സ്വര്‍ണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറില്‍ അധികം വര്‍ധിച്ചിരുന്നു. ഇന്ന് അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 3216 ഡോളറാണ്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നികുതി പ്രഖ്യാപനങ്ങള്‍ക്ക് ശേഷം സ്വര്‍ണവില താഴേക്ക് വീണിരുന്നു. |