Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടില്‍ ആശുപത്രികളില്‍ കാത്തിരിപ്പ് കുറയ്ക്കാന്‍ 800 മില്യണ്‍ പൗണ്ടിന്റെ പദ്ധതി
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ പദ്ധതികള്‍ വരുന്നു. രോഗികള്‍ക്ക് പ്രാദേശികമായി പരിചരണവും ഉപദേശവും നല്‍കാനുള്ള നടപടികള്‍ നടപ്പാക്കുന്നത്. രോഗികള്‍ക്ക് വിദഗ്ധ ഉപദേശം വേഗത്തില്‍ ലഭ്യമാകുന്നതിന് ജിപികള്‍ക്ക് കൂടുതല്‍ സ്പെഷ്യലിസ്റ്റ് പിന്തുണ നല്‍കുന്നതാണ് പദ്ധതി. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, ആര്‍ത്തവ വിരാമ ലക്ഷണങ്ങള്‍, ചെവിയിലെ അണുബാധ തുടങ്ങി വിദഗ്ധ ഉപദോശം വേഗത്തില്‍ ലഭ്യമാക്കാന്‍ ജിപികള്‍ സ്പെഷ്യലിസ്റ്റുകളുമായി അടുത്ത് പ്രവര്‍ത്തിക്കും.

80 മില്യണ്‍ പൗണ്ടിന്റെയാണ് പദ്ധതി. 2025 ഓടെ രണ്ട് ദശലക്ഷം പേര്‍ക്ക് അരികില്‍ തന്നെ പരിചരണം ലഭ്യമാക്കാനാണ് ശ്രമം. പദ്ധതി സമയം ലാഭിക്കാനും അനാവശ്യ അപ്പോയ്ന്റുകള്‍ ഒഴിവാക്കി ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും സഹായിക്കുമെന്ന് ആരോഗ്യമന്ത്രി കാരെന്‍ സ്മിത്ത് പറഞ്ഞു. എന്‍എച്ച്എസിലെ നീണ്ട കാത്തിരിപ്പിന് അവസാനം കൊണ്ടുവരികയാണ് സര്‍ക്കാര്‍ ശ്രമം. കോള്‍ ആന്‍ഡ് അഡൈ്വസ് എന്നു വിളിക്കുന്ന സ്‌കീം രോഗികളെ വെയ്റ്റിങ് ലിസ്റ്റിലേക്ക് റഫര്‍ ചെയ്യും മുമ്പ് ജിപിമാരേയും ആശുപത്രി വിദഗ്ധരെയും ബന്ധിപ്പിക്കുന്നു .സൗകര്യമായ രീതിയില്‍ വിദഗ്ധ ഉപദേശം ലഭിക്കുന്നു. എന്‍എച്ച്എസിന്റെ അമിത ഭാരം കുറയ്ക്കാന്‍ പദ്ധതിയിലൂടെ സാധിക്കും.

 
Other News in this category

 
 




 
Close Window