Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.0214 INR  1 EURO=105.02 INR
ukmalayalampathram.com
Sun 11th Jan 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ശബരിമലയിലെ പഞ്ചലോഹ വിഗ്രഹക്കടത്തില്‍ പണം കൈപ്പറ്റിയ 'ഉന്നതന്‍' ആരെന്ന് കണ്ടെത്തണം - രാജീവ് ചന്ദ്രശേഖര്‍
Text By: UK Malayalam Pathram
ശബരിമലയില്‍ നിന്നുള്ള പഞ്ചലോഹ വിഗ്രഹക്കടത്തില്‍ പണം കൈപ്പറ്റിയ 'ഉന്നതന്‍' ആരെന്ന് കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ഹൈന്ദവ വിശ്വാസികളോട് ചെയ്ത ഈ കൊടും വഞ്ചനയ്ക്ക് പിണറായി സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും വിഗ്രഹക്കടത്തും അത്യന്തം ഗൗരവകരമായ വിഷയമാണ്. 2019-20 കാലഘട്ടത്തില്‍ മാത്രം നാല് പഞ്ചലോഹ വിഗ്രഹങ്ങളാണ് അവിടെനിന്നും കടത്തപ്പെട്ടത്.
ഇടത്-വലത് മുന്നണികളുടെ മാറിമാറിയുള്ള ഭരണത്തിന് കീഴില്‍, ക്ഷേത്രഭരണം സുതാര്യതയില്ലാത്തതും സുരക്ഷാ വീഴ്ചകള്‍ നിറഞ്ഞതുമായി മാറി. അന്താരാഷ്ട്ര ബന്ധങ്ങളുള്ള വലിയ കള്ളക്കടത്ത് സംഘങ്ങളാണ് ഈ കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window