Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Nov 2026
 
 
UK Special
  Add your Comment comment
യുകെയിലുള്ള മക്കളോടൊപ്പം താമസിക്കാന്‍ എത്തിയ അമ്മ അന്തരിച്ചു: വിട പറഞ്ഞത് ആന്‍സി തോമസ്
Text By: UK Malayalam Pathram
രണ്ട് മാസം മുമ്പ് മക്കള്‍ക്കൊപ്പം താമസിക്കാനെത്തിയ മലയാളി വീട്ടമ്മയ്ക്ക് യുകെയില്‍ അപ്രതീക്ഷിത മരണം. നോര്‍ത്ത് വെയില്‍സിലുള്ള ടോമിന്റെ ഭാര്യ നീതു തോമസിന്റെ മാതാവ് ആന്‍സി തോമസ്(64) ആണ് മരണത്തിന് കീഴടങ്ങിയത്. ആലപ്പുഴ കുന്നങ്കരി ചിറയില്‍ കുടുംബാംഗമാണ്.

ഹ്രസ്വ സന്ദര്‍ശനത്തിനായി രണ്ട് മാസം മുമ്പാണ് ആന്‍സിയും ഭര്‍ത്താവ് തോമസും യുകെയിലെത്തിയത്. മക്കളോടൊപ്പം സന്തോഷകരമായി കഴിഞ്ഞുവരുന്നതിനിടയിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അപ്രതീക്ഷിതമായി ആന്‍സി തോമസിന് ഹൃദയസ്തംഭനം (Cardiac Arrest) ഉണ്ടായത്. തുടര്‍ന്ന് Glan Clwyd Hospital ITU-ല്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window