Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
UK Special
  Add your Comment comment
നാട്ടിലെ പോലെ യുകെയിലെ പൊതുവഴിയില്‍ ചവച്ചു തുപ്പി: 1300 പൗണ്ട് ഫൈന്‍ ചുമത്തി ലണ്ടന്‍ മജിസ്‌ട്രേറ്റ് കോടതി
Text By: UK Malayalam Pathram
ലണ്ടനിലെ ബ്രെന്റില്‍ പൊതുസ്ഥലത്ത് പാന്‍ മസാല ചവച്ചുതുപ്പിയതിന് രണ്ട് ഇന്ത്യക്കാര്‍ക്ക് കനത്ത പിഴ ചുമത്തിയതായി റിപ്പോര്‍ട്ടുകള്‍. എഡ്‌ജ്വെയറില്‍ താമസിക്കുന്ന അക്ഷിത് കുമാര്‍ ഭദ്രേ പട്ടേല്‍, റുയിസ്ലിപിലെ ഹിതേഷ് പട്ടേല്‍ എന്നിവര്‍ക്ക് 1391 പൗണ്ട് വീതം (ഏകദേശം 1.72 ലക്ഷം രൂപ) പിഴയാണ് ചുമത്തിയത്.

ആദ്യഘട്ടത്തില്‍ ഇരുവര്‍ക്കും നൂറുപൗണ്ട് വീതം (ഏകദേശം 12,371 രൂപ) പിഴ ചുമത്തിയിരുന്നെങ്കിലും, അവര്‍ അത് അടച്ചില്ല. ഇതോടെയാണ് പിഴത്തുകയും കൂടി ചേര്‍ത്ത് 1391 പൗണ്ട് ചുമത്തിയത്.

എഡ്‌ജ്വെയറിലെ കിങ്‌സ്ബറി റോഡിലെ മെട്രോ സ്റ്റേഷനു സമീപം പാന്‍ മസാല ചവച്ചുതുപ്പിയതിനാണ് അക്ഷിത് പട്ടേലിന് 2025 ജൂണില്‍ നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ മജിസ്‌ട്രേറ്റ് കോടതി നൂറുപൗണ്ട് പിഴ ചുമത്തിയത്. എന്നാല്‍, അദ്ദേഹം കോടതിയില്‍ ഹാജരാകുകയോ പിഴ അടയ്ക്കുകയോ ചെയ്തില്ല. വെംബ്ലി ഹില്‍ റോഡില്‍ പാന്‍ മസാല ചവച്ചുതുപ്പിയതിനാണ് ഹിതേഷ് പട്ടേലിനും സമാനമായ പിഴ ചുമത്തിയത്.

ബ്രെന്റ് സിറ്റി കൗണ്‍സില്‍ നടപ്പാതകളിലെയും കെട്ടിടങ്ങളിലെയും പാന്‍ കറകള്‍ വൃത്തിയാക്കാന്‍ മാത്രം പ്രതിവര്‍ഷം 30,000 പൗണ്ട് ചെലവഴിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുസ്ഥലങ്ങളില്‍ പാന്‍ ചവച്ചുതുപ്പുന്നതിനെതിരെ ബോധവത്കരണ ബാനറുകളും 100 പൗണ്ട് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ തടയാന്‍ പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. പിഴത്തുക അടച്ചില്ലെങ്കില്‍ ആ വ്യക്തിക്കെതിരെ കേസെടുക്കും.
 
Other News in this category

 
 




 
Close Window