Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ ഇന്ത്യന്‍ വംശജ ഡയറ്റീഷ്യനെ എന്‍എച്ച്എസ് പുറത്താക്കി
reporter

ലണ്ടന്‍: കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ക്ക് അശാസ്ത്രീയവും അപകടകരവുമായ 'ഒറ്റമൂലി' ചികിത്സകള്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജയായ ഡയറ്റീഷ്യന്‍ അപര്‍ണ്ണ ശ്രീവാസ്തവയെ എന്‍എച്ച്എസ് ജോലിയില്‍ നിന്ന് പുറത്താക്കി. കിഴക്കന്‍ യോര്‍ക്ക്ഷെയറിലെ ഹള്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ഹോസ്പിറ്റല്‍സില്‍ ജോലി ചെയ്തിരുന്ന ഇവരുടെ പ്രഫഷണല്‍ ലൈസന്‍സ് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പ്രഫഷന്‍സ് കൗണ്‍സില്‍ റദ്ദാക്കി.

കാന്‍സര്‍ രോഗികള്‍ക്ക് ശാസ്ത്രീയ ചികിത്സകള്‍ക്ക് പകരം തെറ്റായ ഭക്ഷണക്രമങ്ങള്‍ നിര്‍ദേശിച്ചതാണ് നടപടി ശക്തമാക്കിയത്. കീമോതെറാപ്പി പോലുള്ള ചികിത്സകള്‍ അനാവശ്യമാണെന്നും, പകരം പ്രത്യേക തരം പച്ചക്കറി ജ്യൂസുകളും സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത വെള്ളവും ഉപയോഗിച്ച് രോഗം ഭേദമാക്കാമെന്നും ഇവര്‍ പ്രചരിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍. ശാസ്ത്രീയ അടിത്തറയില്ലാത്ത ഡയറ്റ് പ്ലാനുകള്‍ രോഗികള്‍ക്ക് നല്‍കുകയും, ഗുരുതരാവസ്ഥയിലുള്ളവരെ കീമോതെറാപ്പി ഒഴിവാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഇത് രോഗികളുടെ ജീവന്‍ അപകടത്തിലാക്കുന്ന നടപടിയാണെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. എന്‍എച്ച്എസ് ഡയറ്റീഷ്യന്‍ എന്ന ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് രോഗികളുടെ വിശ്വാസം നേടിയെടുത്തതായും, സ്വകാര്യ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി തെറ്റായ ചികിത്സാ രീതികള്‍ പ്രചരിപ്പിച്ചതായും കണ്ടെത്തി.

2020 മുതല്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണത്തിലായിരുന്നു. തുടക്കത്തില്‍ സസ്പെന്‍ഷന്‍ നല്‍കിയിരുന്നെങ്കിലും, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തുടര്‍ന്നതോടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടുമ്പോള്‍ അംഗീകൃത മെഡിക്കല്‍ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ മാത്രം പാലിക്കണമെന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയ വഴിയും മറ്റും പ്രചരിക്കുന്ന വ്യാജ ചികിത്സാ രീതികളില്‍ വിശ്വസിച്ച് ശാസ്ത്രീയ ചികിത്സകള്‍ ഒഴിവാക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window