Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
യുകെയിലും കാര്യങ്ങള്‍ തകിടം മറയുകയാണ്: പെട്രോള്‍ വില കൂടും: സാമ്പത്തിക പ്രതിസന്ധിക്കു സാധ്യതയെന്നും മുന്നറിയിപ്പ്
Text By: UK Malayalam Pathram
യുകെയിലും പെട്രോള്‍ വില കൂടും. സാമ്പത്തിക പ്രതിസന്ധിക്കു സാധ്യത - മുന്നറിയിപ്പു നല്‍കുന്നു നിരീക്ഷകര്‍. പെട്രോള്‍ വില ലിറ്ററിന് 150 പെന്‍സ് എന്ന റെക്കോര്‍ഡ് നിലയിലേക്കാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഈ ഉയരം താണ്ടുന്നത്. ഈ ഘട്ടത്തില്‍ തങ്ങളുടെ ചില ഫോര്‍കോര്‍ട്ടുകളില്‍ വിതരണ പ്രശ്നം നിലനില്‍ക്കുന്നതായി സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ അലന്‍ ലെയ്ടണ്‍ പറഞ്ഞു.
പണപ്പെരുപ്പ ഷോക്കിനൊപ്പം വിലക്കയറ്റവും ജനത്തെ ശ്വാസംമുട്ടിക്കും. തങ്ങളുടെ ഫോര്‍കോര്‍ട്ടുകളില്‍ പെട്രോള്‍ വിതരണം 'ടൈറ്റാണെന്ന്' ആസ്ദ മേധാവി മുന്നറിയിപ്പ് നല്‍കി.

വൂസ്റ്ററില്‍ സ്ഥിതി ചെയ്യുന്ന ടെസ്‌കോ സൂപ്പര്‍സ്റ്റോറിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം പൂര്‍ണമായി തീര്‍ന്നതോടെ വാഹനയാത്രികര്‍ മടങ്ങേണ്ടിവന്നു. പമ്പിന്റെ പ്രവേശന കവാടത്തില്‍ ''ഇന്ധനം ലഭ്യമല്ല. ഉണ്ടായ അസൗകര്യങ്ങള്‍ക്ക് ക്ഷമിക്കണം'' എന്നറിയിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. ഇന്ധനവിതരണം പുനരാരംഭിക്കാന്‍ ശ്രമം തുടരുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്റ്റേഷനുകളില്‍ വൈകാതെ ഇന്ധനമെത്തിക്കുമെന്നും ടെസ്‌കോ വ്യക്തമാക്കി.

മിഡില്‍ ഈസ്റ്റ് യുദ്ധം മൂലം ഇറാന്‍ ഹോര്‍മുസ് കടലിടുക്കിനെ അടച്ചുവെച്ച് ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുകയാണ് ചെയ്യുന്നത്. ലോകത്തിലെ 20 ശതമാനം എണ്ണ വിതരണവും നടക്കുന്നതിന് ഈ ഷിപ്പിംഗ് ലെയിന്‍ പ്രധാനമാണ്. നിലവില്‍ തടസ്സം മാറ്റാന്‍ തെഹ്റാന്‍ യാതൊരുവിധത്തിലും സഹകരിക്കുന്നില്ല. ട്രംപിന്റെ ഇടനില സംഭാഷണങ്ങളും വലിയ ഗുണം ചെയ്യുന്നില്ല.
 
Other News in this category

 
 




 
Close Window