Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
പോര്‍ട്‌സ്മൗത്തില്‍ അന്തരിച്ച കോട്ടയം സ്വദേശി മിഥുന്‍ ചന്ദ്രന് യുകെ മലയാളി സമൂഹത്തിന്റെ യാത്രാമൊഴി
Text By: UK Malayalam Pathram
പോര്‍ട്‌സ്മൗത്തില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കോട്ടയം സ്വദേശിയായ മിഥുന്‍ ചന്ദ്രന് വേദനയോടെ വിട നല്കി മലയാളി സമൂഹം. മിഥുന്‍ ചന്ദ്രന്റെ ഭൗതികശരീരം മാര്‍ച്ച് 31 ഉച്ചയ്ക്ക് 12:30 ന് പോര്‍ട്ട്‌ചെസ്റ്റര്‍ ക്രിമറ്റോറിയത്തില്‍ ആണ് സംസ്‌കരിച്ചത്. അന്തിമ ചടങ്ങില്‍ യുകെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ബന്ധുമിത്രാദികളും സുഹൃത്തുക്കളും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ നിരവധി വ്യക്തികളും പങ്കെടുത്തു. സേവനം യു.കെ യുടെ പ്രാര്‍ത്ഥന കോഓര്‍ഡിനേറ്ററായ സദാനന്ദന്‍ ദിവാകരന്റെ നേതൃത്വത്തില്‍ പരേതന്റെ ആത്മശാന്തിക്കായി പ്രത്യേക പ്രാര്‍ത്ഥന നടന്നു.

സേവനം യു.കെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഗണേഷ് ശിവന്‍, സേവനം യു കെ ലണ്ടന്‍ കുടുംബ യൂണിറ്റ് ട്രഷറര്‍ രാജേഷ് വടക്കേടം, വനിതാ പ്രതിനിധി സന്ധ്യ സദന്‍, എന്നിവര്‍ക്കൊപ്പം ബിനോജ് തുളസിദാസ്, ദിനേശ് ദിവാകരന്‍, സരിത ദിനേശ്, സൂരജ് സുധാകരന്‍, ചന്ദ്രമതി പ്രദീപ്, ശ്രീജ രാജ്‌മോഹന്‍, രാജ് രാജന്‍ തുടങ്ങി നിരവധി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

ക്വീന്‍ അലക്സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്‌സായ അഞ്ജു വര്‍ഗീസിന്റെ ഭര്‍ത്താവാണ് മിഥുന്‍. പത്തു വര്‍ഷം മുന്‍പ് സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയ മിഥുന്‍ പിന്നീട് നാട്ടിലേക്ക് മടങ്ങുകയും, രണ്ടര വര്‍ഷം മുന്‍പ് ഭാര്യയ്ക്ക് ജോലി ലഭിച്ചതിനെ തുടര്‍ന്ന് വീണ്ടും യുകെയില്‍ എത്തുകയുമായിരുന്നു. കഠിനാധ്വാനിയും സ്നേഹസമ്പന്നനുമായ മിഥുന്‍ ക്വീന്‍ അലക്സാണ്ട്ര ഹോസ്പിറ്റലില്‍ പാര്‍ട്ട് ടൈം ജോലിക്കൊപ്പം ഒഴിവുസമയങ്ങളില്‍ ഡെലിവറി ജോലികളും ചെയ്തുവരികയായിരുന്നു.
 
Other News in this category

 
 




 
Close Window