Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
ഈസ്റ്റര്‍ ദിനത്തില്‍ മഴ പ്രവചനം: കൊടുങ്കാറ്റിനു സാധ്യതയെന്നും മുന്നറിയിപ്പ്
Text By: UK Malayalam Pathram
ഈസ്റ്റര്‍ വീക്കെന്‍ഡില്‍ ജനജീവിതം ദുസ്സഹമാക്കാന്‍ ഡേവ് കൊടുങ്കാറ്റ്. 90 മൈല്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റിനൊപ്പം മഞ്ഞും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സ്‌കോട്ട്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെയില്‍സിലെയും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങള്‍ക്കായി ജീവനുഭീഷണിയുള്ള ഗുരുതരമായ മഞ്ഞ ജാഗ്രതയാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും, നോര്‍ത്ത് വെയില്‍സിലും മുന്നറിയിപ്പ് ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ ഞായറാഴ്ച രാവിലെ 7 വരെ നിലവിലുണ്ട്.

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ശനിയാഴ്ച 2 മുതല്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 വരെയും മുന്നറിയിപ്പുണ്ട്. അവശിഷ്ടങ്ങള്‍ പറന്നെത്തുന്നത് മൂലം ജീവന് അപകടം സംഭവിക്കാനും, പരുക്കേല്‍ക്കാനും സാധ്യതയുണ്ട്. കൂടാതെ ഡേവ് കൊടുങ്കാറ്റ് രാജ്യത്ത് വ്യാപകമായ യാത്രാ തടസ്സങ്ങളും സൃഷ്ടിക്കും.

50-60 മൈല്‍ വേഗത്തിലുള്ള കാറ്റ് ചില ഭാഗങ്ങളില്‍ 60-70 എംപിഎച്ച് വരെ വേഗത കൈവരിക്കും. സ്‌കോട്ട്ലണ്ടിന്റെ വെസ്റ്റ് ഭാഗങ്ങളില്‍ 80-90 മൈല്‍ വരെ വേഗതയും നേടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. കാറ്റും, തണുപ്പും ഏറുന്നതിനിടെ റെയില്‍, വ്യോമ, ഫെറി സേവനങ്ങളില്‍ തടസ്സങ്ങളും, ചില റദ്ദാക്കലുകള്‍ക്കും സാധ്യതയുണ്ട്.

നോര്‍ത്ത് വെസ്റ്റ് സ്‌കോട്ട്ലണ്ടില്‍ 10-20 സെന്റിമീറ്റര്‍ മഞ്ഞുവീഴ്ചയ്ക്കാണ് സാധ്യതയുള്ളത്. ഇവിടെ മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് നിലവിലുണ്ട്. കൂടുതല്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ വരെ കാറ്റ് വീശും. വൈദ്യുതി വിതരണം തടസ്സപ്പെടാന്‍ ഇടയുണ്ട്. അതുപോലെ ചിലയിടങ്ങളില്‍ മൊബൈല്‍ ഫോണ്‍ കവറേജിനെയും ഇത് ബാധിച്ചേക്കാം. തുറസ്സായ റോഡുകളിലും പാലങ്ങളിലും, ഉയരം കൂടിയ വാഹനങ്ങള്‍ പതിവിലും സാവധാനം സഞ്ചരിക്കേണ്ടി വരും. ചിലപ്പോള്‍ ഇത്തരം റോഡുകളും പാലങ്ങളും അടച്ചിടാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കോണ്‍വേ, ഡെന്‍ബിഗ്ഷയര്‍, ഫ്ലിന്റ്ഷയര്‍, ഗിനെഡ്, ഐല്‍ ഓഫ് അംഗ്ലെസി എന്നിവിടങ്ങളിലായിരിക്കും വെയില്‍സില്‍ ഏറ്റവും ശക്തമായ കാറ്റ് അനുഭവപ്പെടുക. വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബ്ലാക്ക്ബേണ്‍, ബ്ലാക്ക്പൂള്‍, ചെഷയര്‍, ചെസ്റ്റര്‍, കുംബ്രിയ, ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍, ലങ്കാഷയര്‍, മേഴ്സിസൈഡ് എന്നിവിടങ്ങളെയും കാറ്റ് ബാധിക്കും. വടക്ക് കിഴക്കന്‍ ഇംഗ്ലണ്ടില്‍, ഡാര്‍ലിംഗ്ടണ്‍, ഡുറം, ഗെയ്റ്റ്ഷെഡ്, ന്യൂകാസില്‍ അപ്പോണ്‍ ടൈന്‍, നോര്‍ത്ത് ടൈനിസൈഡ്, നോര്‍ത്തംബര്‍ലാന്‍ഡ്, സൗത്ത് ടൈനിസൈഡ്, സുന്ദര്‍ലന്‍ഡ് എന്നിവിടങ്ങളിലും ശക്തമായ കാറ്റ് അനുഭവപ്പെടും. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെയും സ്‌കോട്ട്ലാന്‍ഡിന്റെയും ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും തന്നെ മുന്നറിയിപ്പുണ്ട്.
 
Other News in this category

 
 




 
Close Window