Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4345 INR
ukmalayalampathram.com
Mon 29th Jun 2026
 
 
UK Special
  Add your Comment comment
യുകെയിലെ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചു: ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യം
Text By: UK Malayalam Pathram
യുകെയിലെ റസിഡന്റ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച ആറ് ദിവസത്തെ പണിമുടക്കിന് തുടക്കമായി. ഡോക്ടര്‍മാര്‍ സമരം തുടങ്ങുന്ന സാഹചര്യത്തില്‍ രോഗികളെ സുരക്ഷിതമാക്കാനും, ആളുകള്‍ക്ക് ആവശ്യമായ പരിചരണം തുടര്‍ന്നും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും എന്‍എച്ച്എസിലുടനീളമുള്ള ജീവനക്കാര്‍ ഈ ആഴ്ച കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ പ്രഖ്യാപനം. 2023 മാര്‍ച്ചിന് ശേഷം ഡോക്ടര്‍മാര്‍ നടത്തുന്ന പതിനഞ്ചാമത്തെ പണിമുടക്കാണിത്. റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് ആശുപത്രികള്‍ക്ക് 3 ബില്ല്യണ്‍ പൗണ്ട് നഷ്ടം വരുത്തുമെന്നാണ് കണക്ക്.

ദിവസേന 50 മില്ല്യണ്‍ പൗണ്ടാണ് പണിമുടക്ക് മൂലം ആരോഗ്യ മേധാവികള്‍ക്ക് കളയേണ്ടി വരുന്നത്. പ്രൊസീജ്യറുകള്‍ റദ്ദാക്കുന്നതിന് പുറമെ പകരം സേവനം നല്‍കുന്ന കണ്‍സള്‍ട്ടന്റുമാര്‍ക്കായി മണിക്കൂറിന് 313 പൗണ്ട് ഫീസും നല്‍കണം.
 
Other News in this category

 
 




 
Close Window