Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4345 INR
ukmalayalampathram.com
Mon 29th Jun 2026
 
 
UK Special
  Add your Comment comment
വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടി കുത്തനെ കൂടി: കാറുള്ളവര്‍ക്ക് ബാധ്യത ഇരട്ടിയാകും
Text By: UK Malayalam Pathram
യുകെയില്‍ പുതിയ വാഹന നികുതി (Vehicle Excise Duty - VED) നിരക്കു പ്രഖ്യാപിച്ചു . വാഹന ഉടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതാണ് നികുതി നിരക്കുകള്‍ (2026-27 സാമ്പത്തിക വര്‍ഷം). കാര്‍ബണ്‍ പുറന്തള്ളല്‍ 151-170 g/km ഉള്ള കാറുകള്‍ക്ക് ആദ്യ വര്‍ഷം മാത്രം 1,410 പൗണ്ട് വരെ നികുതി അടയ്‌ക്കേണ്ടിവരും എന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് സ്ഥിരീകരിച്ചിരുന്നു . മലിനീകരണം കൂടുതലുള്ള വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ വര്‍ധനവിന്റെ പ്രധാന ലക്ഷ്യംഎന്നാണു വാദം.

'സ്റ്റാന്‍ഡേര്‍ഡ് പെര്‍ഫോമന്‍സ്' വിഭാഗത്തില്‍പ്പെടുന്ന ചില ജനപ്രിയ മോഡലുകള്‍ പോലും ഈ ഉയര്‍ന്ന നികുതി നിരക്കില്‍ ഉള്‍പ്പെടുന്നതോടെ, സാധാരണ കുടുംബങ്ങള്‍ക്കും പുതിയ തീരുമാനം ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

2017 ഏപ്രില്‍ 1ന് ശേഷം രജിസ്റ്റര്‍ ചെയ്ത എല്ലാ കാറുകള്‍ക്കും ആദ്യ വര്‍ഷ നികുതി കാര്‍ബണ്‍ പുറന്തള്ളലിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. സീറോ എമിഷന്‍ വാഹനങ്ങള്‍ക്ക് വളരെ കുറഞ്ഞ നിരക്കായ 10 പൗണ്ട് മാത്രമാണുള്ളത്. എന്നാല്‍ ഉയര്‍ന്ന മലിനീകരണമുള്ള വാഹനങ്ങള്‍ക്ക് ഇത് 5,000 പൗണ്ടിന് മുകളിലേക്കും ഉയരും . 51-90 g/km പുറന്തള്ളല്‍ ഉള്ള സാധാരണ പെട്രോള്‍, ഡീസല്‍ കാറുകള്‍ കൂടുതലും 135 പൗണ്ട് മുതല്‍ 280 പൗണ്ട് വരെ നികുതി നല്‍കേണ്ടിവരും. എന്നാല്‍ ആദ്യ വര്‍ഷത്തിന് ശേഷം എല്ലാ കാറുകളും ഏകീകൃതമായ 200 പൗണ്ട് എന്ന സ്റ്റാന്‍ഡേര്‍ഡ് നിരക്കിലേക്ക് മാറും. ഇതിനുപുറമെ പണപ്പെരുപ്പം പരിഗണിച്ച് ഈ നിരക്കുകള്‍ വീണ്ടും ഉയരുമെന്ന സൂചനയുമുണ്ട് .
 
Other News in this category

 
 




 
Close Window