വടക്കന്‍ ഇറ്റലിയിലെ 'ഫൂഡ് വാലി' എന്നറിയപ്പെടുന്ന രുചികളുടെ മലയോര മേഖലയിലെത്തി പാസ്ത തയാറാക്കല്‍ പഠിച്ച് വെയില്‍സ് രാജകുമാരി Catherine, Princess of Wales. പാര്‍മിജിയാനോ റെജിയാനോ ചീസ് ഉള്‍പ്പെടെയുള്ള ലോകപ്രശസ്ത ഭക്ഷ്യവിഭവങ്ങളാല്‍ ശ്രദ്ധേയമായ മേഖലയിലാണ് രാജകുമാരിയുടെ സന്ദര്‍ശനം. ബ്രിട്ടീഷ് കിരീടാവകാശിയായ Prince Williamന്റെ ഭാര്യയായ കെയ്റ്റ്, പൊതുപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇറ്റലിയിലെത്തിയത്. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ രംഗത്തെ വ്യത്യസ്ത മാതൃകകളിലൂടെ ആഗോള ശ്രദ്ധ നേടിയ Reggio Emilia നഗരത്തില്‍ രാജകുമാരിയെ സ്വീകരിക്കാന്‍ അനേകം ആളുകളാണ് എത്തിയത്.
വ്യാഴാഴ്ച രാവിലെ ഒരു പ്രാദേശിക പ്രീ-സ്‌കൂളും ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കള്‍ കുട്ടികളുടെ പഠനോപകരണങ്ങളാക്കി മാറ്റുന്ന റെമിഡ സെന്ററും അവര്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് Parmaയ്ക്കും റെജിയോ എമിലിയയ്ക്കുമിടയില്‍ സ്ഥിതിചെയ്യുന്ന അല്‍ വിഗ്‌നെറ്റോ ഫാം ഹൗസില്‍ ഉച്ചഭക്ഷണ സമയത്തായിരുന്നു പാസ്ത നിര്‍മാണത്തില്‍ രാജകുമാരി കൈവെച്ചത്. ഷെഫ് Ivan Lamprediയുടെ മേല്‍നോട്ടത്തില്‍ പ്രദേശത്തെ തനത് വിഭവമായ ടോര്‍ട്ടെല്ലി തയാറാക്കാനാണ് കെയ്റ്റ് പരിശീലനം നേടിയത്. ഫില്ലിങ്ങുകള്‍ നിറച്ച പ്രത്യേകതരത്തിലുള്ള പാസ്തയായ ടോര്‍ട്ടെല്ലിയില്‍ സാധാരണയായി റിക്കോട്ട ചീസും വിവിധ ഔഷധസസ്യങ്ങളും ഉപയോഗിക്കുന്നു. ചീരയും മത്തങ്ങയും ചേര്‍ത്തുള്ള വകഭേദങ്ങളും ഏറെ പ്രശസ്തമാണ്. യുകെയിലേക്ക് മടങ്ങുന്നതിന് മുന്‍പ് വിവിധ ഇറ്റാലിയന്‍ കുടുംബങ്ങളെയും രാജകുമാരി സന്ദര്‍ശിക്കും. തലമുറകളായി കൈമാറിവരുന്ന പാചകരീതികളുടെ സാംസ്‌കാരിക പ്രാധാന്യം പരിഗണിച്ച്, കഴിഞ്ഞ വര്‍ഷം UNESCO ഇറ്റാലിയന്‍ ഭക്ഷണരീതിക്ക് പൈതൃക പദവി നല്‍കിയിരുന്നു.