Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
reporter

ലണ്ടന്‍/തിരുവല്ല: യുകെയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തിരുവല്ല വളഞ്ഞവട്ടം സ്വദേശി അജയ് പോള്‍ വര്‍ഗീസ് (41) ആണ് മരിച്ചത്. ജോലിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്. നോട്ടിങ്ങാമിലെ ക്വീന്‍സ് മെഡിക്കല്‍ സെന്ററിലെ ജീവനക്കാരനായ അജയ് പോള്‍ വര്‍ഗീസ്, നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതിനിടെ ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുന്നതിനായി പാര്‍ക്കിങ് സ്ഥലത്തേക്ക് എത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. ഒറ്റയ്ക്ക് മടങ്ങാതിരിക്കാന്‍ സഹപ്രവര്‍ത്തകര്‍ ഭാര്യയെയും ജോലി സ്ഥലത്തേക്ക് വിളിച്ചുവരുത്തിയിരുന്നു. ഉടന്‍ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 2022-ലാണ് അജയ് പോള്‍ വര്‍ഗീസ് കുടുംബസമേതം യുകെയിലേക്ക് കുടിയേറിയത്. ഭാര്യ: ശ്യാമ അജയ്, നോട്ടിങ്ങാമിലെ ക്വീന്‍സ് മെഡിക്കല്‍ സെന്ററിലെ നഴ്‌സ്. ഏക മകള്‍: അയാന്‍ എല്‍സ പോള്‍ (9). തിരുവല്ല വളഞ്ഞവട്ടം പുത്തന്‍വിളയില്‍ പി.ടി. തങ്കച്ചന്‍-റാഹേല്‍ ദമ്പതികളുടെ ഏക മകനാണ്. യുകെയിലെ ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ അംഗമായിരുന്ന അജയ് പോള്‍ വര്‍ഗീസ് മദ്ബഹാ ശുശ്രൂഷകനും സണ്‍ഡേ സ്‌കൂള്‍ അധ്യാപകനുമായിരുന്നു. വളഞ്ഞവട്ടം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെയും അംഗമാണ്. പൊതുദര്‍ശനവും സംസ്‌കാരവും സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.

 
Other News in this category

 
 




 
Close Window