Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി ഇളവ് തുടരും; ജനപ്രീതി നേടുകയാണ് യുകെയിലെ ലേബര്‍ പ്രധാനമന്ത്രി
Text By: UK Malayalam Pathram
നിലവിലുള്ള 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി ഇളവ് തുടരാന്‍ സമ്മതിച്ചിരിക്കുകയാണ് സ്റ്റാര്‍മര്‍. 022-ല്‍ റഷ്യയും, യുക്രൈനും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷമാണ് സുനാക് 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി വെട്ടിക്കുറച്ചത്. റീവ്സ് ഈ പദ്ധതി സെപ്റ്റംബറില്‍ അവസാനിപ്പിക്കാന്‍ ഇരിക്കുകയായിരുന്നു.
ഇറാന്‍ യുദ്ധം ജീവിതച്ചെലവ് പ്രതിസന്ധി വഷളാക്കുന്നതിനിടെ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന നടപ്പാക്കരുതെന്ന് വിവിധ മേഖലകളില്‍ നിന്നും ആവശ്യം ഉയര്‍ന്നപ്പോഴും പ്രതിരോധിച്ച് നിന്ന പ്രധാനമന്ത്രിയും, ചാന്‍സലറും ഒടുവില്‍ നിലപാടില്‍ അയവ് വരുത്തുകയായിരുന്നു. പ്രാദേശിക തിരഞ്ഞെടുപ്പിലെ തോല്‍വിയും പാര്‍ട്ടിയിലെ കലാപവും ഇതിനു ആക്കം കൂട്ടി.

ജീവിത സമ്മര്‍ദങ്ങള്‍ക്കിടയില്‍ ഇത് അനിവാര്യമായ പ്രതികരണമാണെന്നാണ് സ്റ്റാര്‍മര്‍ ഇപ്പോള്‍ പറയുന്നത്. ഇതിന് പുറമെ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് വിപുലമായ ഇടപെടല്‍ നടത്തുന്നുണ്ട്. 2
ജീവിതച്ചെലവ് പ്രതിസന്ധി വിഷയത്തില്‍ കൂടുതല്‍ പദ്ധതികള്‍ റീവ്സ് പ്രഖ്യാപിക്കും. കുട്ടികള്‍ക്ക് സൗജന്യ ബസ് യാത്ര, ചില ഭക്ഷ്യ ഇറക്കുമതികള്‍ക്കുള്ള താരിഫ് കുറയ്ക്കല്‍ എന്നിവയും നടപടികളില്‍ ഉണ്ടാകുമെന്നാണ് വിവരം. വ്യാഴാഴ്ച കോമണ്‍സില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തും. ഈ വര്‍ഷം പണപ്പെരുപ്പം ഉയരുകയും, ഇത് ഉപഭോക്താക്കള്‍ക്ക് കനത്ത ആഘാതം സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.
 
Other News in this category

 
 




 
Close Window