Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6324 INR  1 EURO=109.6732 INR
ukmalayalampathram.com
Mon 07th Sep 2026
 
 
UK Special
  Add your Comment comment
'സൂയീസൈഡ് കോളര്‍' ബ്രിട്ടനിലേക്ക് കൊണ്ടുവന്നില്ല; കസ്റ്റംസ് പിടിച്ചെടുക്കുമെന്ന ഭയമെന്ന് 'ഡോക്ടര്‍ ഡെത്ത്'
reporter

ലണ്ടന്‍: ദയാവധത്തിന് സഹായകരമാകുമെന്ന് അവകാശപ്പെടുന്ന വിവാദ 'സൂയീസൈഡ് കോളര്‍' ബ്രിട്ടനിലേക്ക് കൊണ്ടുവരാതെ 'ഡോക്ടര്‍ ഡെത്ത്' എന്നറിയപ്പെടുന്ന ഡോ. ഫിലിപ്പ് നിറ്റ്ഷ്‌കെ. കസ്റ്റംസ് അധികൃതര്‍ ഉപകരണം പിടിച്ചെടുക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ബ്രിട്ടനിലേക്കുള്ള യാത്രയ്ക്ക് മുമ്പ് അത് ഹോളണ്ടില്‍ ഉപേക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ഫിലിപ്പ് നിറ്റ്ഷ്‌കെയെ ബ്രിട്ടനില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹോം സെക്രട്ടറി ഷബാന മഹമൂദിനെ സമീപിച്ചിരുന്നു. പടിഞ്ഞാറന്‍ ലണ്ടനില്‍ നടന്ന എക്സിറ്റ് വര്‍ക്ക്ഷോപ്പില്‍ വിവാദ ഉപകരണം തത്സമയം പ്രദര്‍ശിപ്പിക്കാനായിരുന്നു നിറ്റ്ഷ്‌കെയുടെ പദ്ധതി. ദയാവധത്തെക്കുറിച്ച് താല്‍പര്യമുള്ള മുതിര്‍ന്ന പൗരന്മാരെ ലക്ഷ്യമിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ബ്രിട്ടനിലെ അസിസ്റ്റഡ് ഡൈയിങ് നിയമനിര്‍മാണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകളും അനിശ്ചിതത്വവുമാണ് തന്റെ സന്ദര്‍ശനത്തിനും ഉപകരണത്തോടുള്ള വര്‍ധിച്ച താല്‍പര്യത്തിനും കാരണമെന്ന് നിറ്റ്ഷ്‌കെ പ്രതികരിച്ചു. 'കൈറോസ്' എന്നാണ് വിവാദമായ ഈ ഉപകരണത്തിന് നല്‍കിയിരിക്കുന്ന പേര്. കഴുത്തില്‍ ധരിക്കുന്ന രീതിയിലുള്ള ഉപകരണമാണിതെന്നും ഗുരുതരമായ ശാരീരിക പ്രത്യാഘാതങ്ങളിലൂടെ മരണം സംഭവിക്കാവുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നുമാണ് നിര്‍മാതാവിന്റെ അവകാശവാദം. അസിസ്റ്റഡ് ഡൈയിങ് നിയമവിധേയമാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബ്രിട്ടനില്‍ ശക്തമായി തുടരുന്നതിനിടെയാണ് നിറ്റ്ഷ്‌കെയുടെ സന്ദര്‍ശനവും 'സൂയീസൈഡ് കോളര്‍' സംബന്ധിച്ച വിവാദവും വീണ്ടും ശ്രദ്ധ നേടുന്നത്.

 
Other News in this category

 
 




 
Close Window