Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
16 വയസ്സുകാരനുമായി ലൈംഗികബന്ധം; ബ്രിട്ടനില്‍ അധ്യാപികയുടെ വിചാരണ തുടങ്ങി
reporter

ലണ്ടന്‍: 16 വയസ്സുള്ള വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന കേസില്‍ ഹാംപ്ഷെയറിലെ ബിറ്റേണ്‍ പാര്‍ക്ക് സ്‌കൂളിലെ അധ്യാപിക ബ്രോണ്‍വെന്‍ ജെയിംസിന്റെ (30) വിചാരണ ആരംഭിച്ചു. ഗുരുതരമായ കുറ്റങ്ങളാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍, തനിക്കെതിരായ എല്ലാ ആരോപണങ്ങളും ബ്രോണ്‍വെന്‍ ജെയിംസ് നിഷേധിച്ചു. വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ബ്രോണ്‍വെന്‍ അനുമതി നല്‍കിയിരുന്നതായി പരാതിക്കാരനായ വിദ്യാര്‍ഥി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ സ്‌നാപ്ചാറ്റില്‍ അധ്യാപികയുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ആശയവിനിമയം ആരംഭിച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദം.

തുടര്‍ന്ന് ഇരുവരും നിരന്തരം സന്ദേശങ്ങള്‍ കൈമാറിയിരുന്നുവെന്നും പിന്നീട് അധ്യാപിക വിദ്യാര്‍ഥിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നുമാണ് കുറ്റപത്രത്തിലെ ആരോപണം. അധ്യാപികയും വിദ്യാര്‍ഥിയും തമ്മില്‍ കൈമാറിയ സന്ദേശങ്ങള്‍ മറ്റൊരു വിദ്യാര്‍ഥിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം സ്‌കൂള്‍ അധികൃതര്‍ അറിയുന്നത്. സന്ദേശങ്ങളില്‍ വിദ്യാര്‍ഥിയുടെ വ്യക്തിത്വം മറച്ചുവയ്ക്കുന്നതിനായി 'നമ്പര്‍ 8' എന്ന പേരാണ് ഉപയോഗിച്ചിരുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. താന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന എട്ടാമത്തെ പുരുഷനാണ് വിദ്യാര്‍ഥി എന്ന അര്‍ഥത്തിലാണ് 'നമ്പര്‍ 8' എന്ന പേര് നല്‍കിയതെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന നിലപാടിലാണ് ബ്രോണ്‍വെന്‍ ജെയിംസ്. കേസിലെ വിചാരണ തുടരുകയാണ്.

 
Other News in this category

 
 




 
Close Window