Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ലൈംഗികാതിക്രമക്കേസുകള്‍: രണ്ട് ഇന്ത്യന്‍ വംശജര്‍ക്കെതിരെ നടപടി
reporter

ലണ്ടന്‍: യുകെയില്‍ വ്യത്യസ്ത ലൈംഗികാതിക്രമക്കേസുകളില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ക്കെതിരെ നടപടി. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസിലെ രഹസ്യാന്വേഷകനായ പ്രകാശ് പട്ടേലിനെതിരെ അഞ്ച് ലൈംഗികാതിക്രമ കുറ്റങ്ങള്‍ ചുമത്തിയപ്പോള്‍, മറ്റൊരു കേസില്‍ മുന്‍ ബ്രിട്ടിഷ് എയര്‍വേയ്സ് കാബിന്‍ ക്രൂ മാനേജര്‍ അമര്‍ദീപ് ധരിവാളിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസിന്റെ നോര്‍ത്ത് വെസ്റ്റ് കമാന്‍ഡ് യൂണിറ്റില്‍ രഹസ്യാന്വേഷകനായി ജോലി ചെയ്യുന്ന പ്രകാശ് പട്ടേലിനെതിരെയാണ് സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് അഞ്ച് ലൈംഗികാതിക്രമ കുറ്റങ്ങള്‍ ചുമത്തിയത്. പരിചയക്കാരായ നാല് സ്ത്രീകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. 2024ലെ വേനല്‍ക്കാലത്താണ് ആദ്യത്തെ സംഭവം നടന്നതെന്നാണ് കേസ്. അതേ വര്‍ഷം ഡിസംബര്‍ മൂന്നിന് മറ്റ് നാല് ലൈംഗികാതിക്രമങ്ങള്‍ നടന്നതായും ആരോപണമുണ്ട്. മെട്രോപൊളിറ്റന്‍ പൊലീസിന്റെ ഡയറക്ടറേറ്റ് ഓഫ് പ്രഫഷനല്‍ സ്റ്റാന്‍ഡേര്‍ഡ്‌സും സെന്‍ട്രല്‍ സൗത്ത് കമാന്‍ഡ് യൂണിറ്റും നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രകാശ് പട്ടേലിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് കുറ്റങ്ങള്‍ ചുമത്താന്‍ അനുമതി നല്‍കിയതോടെ കേസ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലെത്തി. അതേസമയം, വനിതാ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഇന്ത്യന്‍ വംശജനായ മുന്‍ ബ്രിട്ടിഷ് എയര്‍വേയ്സ് കാബിന്‍ ക്രൂ മാനേജര്‍ അമര്‍ദീപ് ധരിവാളിനെ (55) റീഡിങ് ക്രൗണ്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. 11 അംഗ ജൂറിയാണ് ധരിവാള്‍ കുറ്റക്കാരനാണെന്ന വിധിയിലെത്തിയത്. 2022 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബ്രിട്ടിഷ് എയര്‍വേയ്സില്‍ ഇന്‍-ഫ്‌ലൈറ്റ് കാബിന്‍ ക്രൂ ലീഡായി ജോലി ചെയ്യുന്നതിനിടെ വനിതാ സഹപ്രവര്‍ത്തകയെ ഇംഗ്ലണ്ടിലെ ബ്രാക്നെല്ലിലുള്ള തന്റെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. അമര്‍ദീപ് ധരിവാളിനുള്ള ശിക്ഷ ഒക്ടോബര്‍ 29ന് കോടതി പ്രഖ്യാപിക്കും.

 
Other News in this category

 
 




 
Close Window