Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കല്യാണം കഴിക്കാന്‍ 150 പാക് പെണ്‍കുട്ടികള്‍ ഇന്ത്യയിലേക്ക്: തടസ്സങ്ങള്‍ നീങ്ങി; ഉടന്‍ വിവാഹം
Text By: UK Malayalam Pathram
150-ലധികം പാകിസ്ഥാനിലെ സിന്ധി സ്വദേശികളായ യുവതികള്‍ വിവാഹത്തിനായി ഇന്ത്യയിലെത്തി. ഇന്ത്യന്‍ യുവാക്കളുമായി നിശ്ചയം കഴിഞ്ഞിരുന്ന ഇവര്‍ക്ക് യാത്രാ തടസ്സങ്ങള്‍ നീങ്ങിയതോടെയാണ് ഒടുവില്‍ രാജ്യത്തേക്ക് എത്താന്‍ കഴിഞ്ഞത്.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള കുടുംബങ്ങള്‍ തമ്മിലുള്ള വിവാഹബന്ധങ്ങള്‍ക്ക് സാധാരണയായി വാഗാ-അട്ടാരി അതിര്‍ത്തിയിലൂടെയുള്ള തടസ്സമില്ലാത്ത വീസയും യാത്രയുമാണ് സഹായകരമായിരുന്നത്. എന്നാല്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' ആരംഭിക്കുകയും വാഗാ-അട്ടാരി അതിര്‍ത്തി അടയ്ക്കുകയും കരമാര്‍ഗ്ഗമുള്ള യാത്രകള്‍ റദ്ദാക്കുകയും ചെയ്തു. ഇതോടെ നാഗ്പൂര്‍, റായ്പൂര്‍, ജോധ്പൂര്‍, പൂനെ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളില്‍ വിവാഹം നടക്കേണ്ടിയിരുന്ന 150-ഓളം വധുക്കളുടെ യാത്ര പ്രതിസന്ധിയിലായി.
തുടര്‍ന്ന് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഘോത്കിയിലുള്ള ഷാദാനി ദര്‍ബാര്‍ എന്ന ഹൈന്ദവ ആരാധനാലയത്തിന്റെ ആത്മീയ തലവനായ റായ്പൂര്‍ ആസ്ഥാനമായുള്ള സന്തോഷ് യുധിഷ്ഠിര്‍ലാല്‍ ഷാദാനിയെ ഈ കുടുംബങ്ങള്‍ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്ര മാനേജ്മെന്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപ്പിക്കുകയും ഇവര്‍ക്ക് ഇന്ത്യയിലെത്താന്‍ പ്രത്യേക വീസ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലയം പ്രത്യേക വിമാന യാത്രാ നിബന്ധനകളോടെയുള്ള വീസകള്‍ അനുവദിക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window