Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6324 INR  1 EURO=109.6732 INR
ukmalayalampathram.com
Mon 07th Sep 2026
 
 
UK Special
  Add your Comment comment
ക്യാംപിങ്ങിനിടെ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ച നിലയില്‍; യുകെയില്‍ അന്വേഷണം
reporter

ലണ്ടന്‍: യുകെയിലെ സ്റ്റാഫോര്‍ഡ്‌ഷെയറില്‍ കുടുംബത്തോടൊപ്പം വനമേഖലയില്‍ ക്യാംപിങ്ങിനെത്തിയ മൂന്ന് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെസ്ലിന്‍ ഹൈക്ക് സമീപമുള്ള സ്‌ട്രോബെറി ലൈനിലെ വനപ്രദേശത്താണ് സംഭവം. ശനിയാഴ്ച രാവിലെ 8.45ഓടെ കുഞ്ഞിന് ഹൃദയസ്തംഭനം സംഭവിച്ചതായി അടിയന്തര സേവന വിഭാഗത്തിന് വിവരം ലഭിച്ചു. ഉടന്‍ തന്നെ എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വെയര്‍ലി ആന്‍ഡ് എസിങ്ടന്‍ കനാല്‍ ലോക്കല്‍ നേച്ചര്‍ റിസര്‍വിനോട് ചേര്‍ന്നുള്ള തടാകക്കരയിലാണ് കുടുംബം ക്യാംപ് ചെയ്തിരുന്നതെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും നിലവില്‍ മരണം അസ്വാഭാവികവും കാരണം വ്യക്തമല്ലാത്തതുമായ സാഹചര്യത്തിലാണ് പരിഗണിക്കുന്നതെന്നും സ്റ്റാഫോര്‍ഡ്‌ഷെയര്‍ പൊലീസ് അറിയിച്ചു.

സംഭവം ഒറ്റപ്പെട്ടതാണെന്നും കുടുംബം ക്യാംപിങ്ങിനായി പ്രദേശത്ത് എത്തിയ സമയത്താണ് ദുരന്തമുണ്ടായതെന്നും ഡിറ്റക്റ്റീവ് ഇന്‍സ്പെക്ടര്‍ കേറ്റി ഗ്രിഗറി വ്യക്തമാക്കി. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ഏകദേശം ഏഴായിരത്തോളം പേര്‍ താമസിക്കുന്ന ചെസ്ലിന്‍ ഹൈ ഗ്രാമത്തെ സംഭവം നടുക്കിയിട്ടുണ്ട്. ഔദ്യോഗിക ക്യാംപിങ് കേന്ദ്രമല്ലെങ്കിലും പ്രദേശവാസികളായ യുവാക്കള്‍ മീന്‍പിടിക്കാനും രാത്രികാലങ്ങളില്‍ തങ്ങാനും പതിവായി എത്തുന്ന സ്ഥലമാണിതെന്നാണ് റിപ്പോര്‍ട്ട്. ദുരന്തം നടന്ന വനമേഖല പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്ത് സുരക്ഷയും ശക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അനാവശ്യ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ദുരിതത്തിലായ കുടുംബത്തിന്റെയും അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെയും സ്വകാര്യത മാനിക്കണമെന്നും ലോക്കല്‍ കൗണ്‍സിലര്‍ റോബര്‍ട്ട് ഡങ്കന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window