Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
UK Special
  Add your Comment comment
കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസം; സ്‌പോണ്‍സര്‍ ലൈസന്‍സ് നഷ്ടപ്പെട്ടാലും ഇമിഗ്രേഷന്‍ പെര്‍മിഷന്‍ ഉടന്‍ റദ്ദാക്കില്ല
reporter

ലണ്ടന്‍: ബ്രിട്ടനിലെ വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്ന സുപ്രധാന മാറ്റവുമായി ഹോം ഓഫീസ്. തൊഴിലുടമയുടെ സ്‌പോണ്‍സര്‍ഷിപ്പ് ലൈസന്‍സ് നഷ്ടപ്പെടുന്ന സാഹചര്യത്തില്‍, അതിന്റെ പേരില്‍ മാത്രം കെയര്‍ വര്‍ക്കര്‍മാരുടെ യുകെ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ റദ്ദാക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് പുതുക്കിയ ഗൈഡന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌പോണ്‍സര്‍ ലൈസന്‍സ് നഷ്ടപ്പെടുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അഡല്‍റ്റ് സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്കാണ് ഈ താല്‍ക്കാലിക ഇളവ് ബാധകമാകുക. ഹോം ഓഫീസ് കേസ് വര്‍ക്കര്‍മാര്‍ക്കുള്ള 'Cancellation and Curtailment of Permission' ഗൈഡന്‍സിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. നിലവിലുള്ള സംവിധാനത്തില്‍ സ്‌പോണ്‍സറുടെ ലൈസന്‍സ് റദ്ദാകുന്ന സാഹചര്യത്തില്‍, അവരുടെ കീഴില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ഇമിഗ്രേഷന്‍ പെര്‍മിഷനും ബാധിക്കപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ അഡല്‍റ്റ് സോഷ്യല്‍ കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വ്യവസ്ഥയില്‍ പ്രത്യേക ഇളവാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.

സ്‌കില്‍ഡ് വര്‍ക്കര്‍ റൂട്ടിലോ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ റൂട്ടിലോ യുകെയില്‍ ജോലി ചെയ്യാന്‍ അനുമതിയുള്ളവരും കെയര്‍ വര്‍ക്കര്‍, ഹോം കെയറര്‍, സീനിയര്‍ കെയര്‍ വര്‍ക്കര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്നവരുമായ ജീവനക്കാര്‍ക്ക് പുതിയ നിര്‍ദേശം ആശ്വാസമാകും. ഇത്തരം ജീവനക്കാരുടെ പെര്‍മിഷന്‍ റദ്ദാക്കാനുള്ള ഏക കാരണം തൊഴിലുടമയുടെ സ്‌പോണ്‍സര്‍ ലൈസന്‍സ് നഷ്ടപ്പെട്ടതാണെങ്കില്‍, പെര്‍മിഷന്‍ ഉടന്‍ റദ്ദാക്കരുതെന്നാണ് ഹോം ഓഫീസ് കേസ് വര്‍ക്കര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ഈ ഇളവ് എല്ലാ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കും ബാധകമല്ല. അഡല്‍റ്റ് സോഷ്യല്‍ കെയര്‍ മേഖലയിലെ നിര്‍ദ്ദിഷ്ട തൊഴിലാളികള്‍ക്കായാണ് പ്രത്യേകമായി ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌പോണ്‍സര്‍ ലൈസന്‍സ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജോലി മാത്രമല്ല, യുകെയില്‍ തുടരാനുള്ള നിയമപരമായ അനുമതിയും നഷ്ടപ്പെടുമോയെന്ന ആശങ്ക നേരിട്ടിരുന്ന വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് പുതിയ നടപടി വലിയ ആശ്വാസമായാണ് വിലയിരുത്തപ്പെടുന്നത്. കെയര്‍ വര്‍ക്കര്‍, ഹോം കെയറര്‍, സീനിയര്‍ കെയര്‍ വര്‍ക്കര്‍ എന്നീ നിലകളില്‍ ബ്രിട്ടനില്‍ ജോലി ചെയ്യുന്ന നിരവധി വിദേശ തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന വിഷയത്തിലാണ് ഹോം ഓഫീസ് പുതിയ ഇളവ് കൊണ്ടുവന്നിരിക്കുന്നത്.

 
Other News in this category

 
 




 
Close Window