Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 05th Oct 2026
 
 
UK Special
  Add your Comment comment
യുകെ മലയാളി വിനു പോള്‍ നാട്ടില്‍ ചികിത്സയ്ക്കിടെ അന്തരിച്ചു
reporter

കോട്ടയം: യുകെയിലെ സ്റ്റോക്ക്-ഓണ്‍-ട്രെന്റില്‍ താമസിച്ചിരുന്ന അയര്‍ക്കുന്നം സ്വദേശി വിനു പോള്‍ (37) നാട്ടില്‍ ചികിത്സയിലിരിക്കെ അന്തരിച്ചു. അയര്‍ക്കുന്നം കല്ലെത്തറ കിഴക്കേതില്‍ തങ്കച്ചന്‍-ലിസി ദമ്പതികളുടെ മകനാണ്. കടുത്ത വയറുവേദനയെ തുടര്‍ന്ന് വിനു യുകെയില്‍ ചികിത്സ തേടിയിരുന്നെങ്കിലും രോഗം തിരിച്ചറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ജൂലൈ അവസാനത്തോടെ നാട്ടിലെത്തി കോട്ടയത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് കൊച്ചിയിലെ ആശുപത്രിയില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് കാന്‍സര്‍ അവസാനഘട്ടത്തിലാണെന്ന് കണ്ടെത്തിയത്.

സൗദി അറേബ്യയില്‍നിന്ന് കുടുംബസമേതം യുകെയിലേക്ക് താമസം മാറിയ വിനു നോര്‍ത്ത് മിഡ്ലാന്‍ഡ്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ ഷെറിന്‍ ഇതേ ആശുപത്രിയിലെ ഐടിയുവില്‍ നഴ്‌സായി ജോലി ചെയ്യുന്നു. വിനുവിന്റെ ചികിത്സയെ തുടര്‍ന്ന് ഷെറിനും മക്കളും ഓഗസ്റ്റില്‍ നാട്ടിലെത്തിയിരുന്നു. യൊഹാന്‍, നഥാന്‍, ഇഹാന്‍ എന്നിവരാണ് മക്കള്‍. ഒക്ടോബര്‍ നാലിന് ഉച്ചയ്ക്ക് 2.30ന് അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്‌കാരം നടത്തി.

 
Other News in this category

 
 




 
Close Window