ലണ്ടന്‍: എറാസ്മസ് പ്ലസ് പദ്ധതിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കുടിയേറ്റനടപടികള്‍ ലഘൂകരിക്കാന്‍ യുകെ. ഒക്ടോബര്‍ എട്ടുമുതല്‍ യോഗ്യരായ പങ്കാളികള്‍ക്ക് ഹ്രസ്വകാല പഠനം, പരിശീലനം, തൊഴില്നിരീക്ഷണത്തിലൂടെയുള്ള പഠനം എന്നിവയ്ക്കായി വിസിറ്റര്‍ റൂട്ട് ഉപയോഗിക്കാമെന്നാണ് റിപ്പോര്‍ട്ട്.
ഈ മാര്‍ഗത്തിലൂടെ അനുവദിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സ്പോണ്‍സര്‍ഷിപ്പ് ആവശ്യമുണ്ടാകില്ല. ഇതോടെ വിദേശ പങ്കാളികളെ സ്വീകരിക്കുന്ന ബ്രിട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നടപടിക്രമങ്ങള്‍ ലളിതമാകും. 2027ല്‍ എറാസ്മസ് പ്ലസ് പദ്ധതിയിലേക്ക് യുകെ മടങ്ങിവരുന്നതിന് മുന്നോടിയായാണ് മാറ്റം. പദ്ധതിയുടെ യോഗ്യതാനിബന്ധനകള് പാലിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും പരിശീലനാര്‍ഥികള്‍ക്കും പുതിയ സംവിധാനം പ്രയോജനപ്പെടും.