Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 05th Oct 2026
 
 
UK Special
  Add your Comment comment
സ്‌കോച്ച് വിസ്‌കിയുടെ വില കുറയുന്നു; ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് മത്സരം കടുക്കും
reporter

ലണ്ടന്‍: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാറിന്റെ പശ്ചാത്തലത്തില്‍ സ്‌കോച്ച് വിസ്‌കികളുടെ വില കുറഞ്ഞതോടെ ആഭ്യന്തര ബ്രാന്‍ഡുകള്‍ വിപണിയില്‍ കൂടുതല്‍ മത്സരം നേരിടുന്നതായി റിപ്പോര്‍ട്ട്. ഇറക്കുമതി തീരുവയിലെ കുറവ് വിദേശ-ഇന്ത്യന്‍ വിസ്‌കികള്‍ തമ്മിലുള്ള വിലവ്യത്യാസം ചുരുങ്ങി. കര്‍ണാടകയില്‍ 750 മില്ലി റെഡ് ലേബലിന്റെ വില 2,810 രൂപയില്‍നിന്ന് 2,620 രൂപയായും ബ്ലാക്ക് ലേബലിന്റേത് 4,005 രൂപയില്‍നിന്ന് 3,645 രൂപയായും കുറഞ്ഞു. ജെ ആന്‍ഡ് ബി വിസ്‌കിയുടെ വില 2,835 രൂപയില്‍നിന്ന് 1,375 രൂപയിലെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.

വ്യാപാരക്കരാറിന്റെ ഭാഗമായി ഇറക്കുമതി തീരുവ 150 ശതമാനത്തില്‍നിന്ന് 75 ശതമാനമായി കുറച്ചതാണ് വിലമാറ്റത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന നികുതികളും കുപ്പിയിലാക്കുന്ന സ്ഥലവും അന്തിമവിലയെ സ്വാധീനിക്കുന്നതിനാല്‍ വിലക്കുറവ് എല്ലാ വിപണികളിലും ഒരുപോലെയല്ല. ഏഴ് സംസ്ഥാനങ്ങളില്‍ പുതുക്കിയ വില നടപ്പാക്കിയതായി ഡിയാജിയോ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലും ഹരിയാനയിലും വിലമാറ്റം ഉണ്ടായിട്ടില്ല. വിദേശ ബ്രാന്‍ഡുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നത് ഇന്ത്യന്‍ പ്രീമിയം വിസ്‌കികളുടെയും സിംഗിള്‍ മാള്‍ട്ടുകളുടെയും വിപണിയിലെ മത്സരം ശക്തമാക്കുമെന്നാണ് വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window