Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 11th Nov 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ പണപ്പെരുപ്പം 2030 വരെ ലക്ഷ്യത്തിന് മുകളില്‍ തുടര്‍ന്നേക്കും; ബാങ്കിന്റെ സമീപനത്തെ വിമര്‍ശിച്ച് ഗവേഷണ സ്ഥാപനം
reporter

ലണ്ടന്‍: പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നടപടികള്‍ വൈകിയെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് (എന്‍ഐഇഎസ്ആര്‍). പലിശനിരക്ക് ഉയര്‍ത്തുന്നതിലെ മടിയും മൃദുസമീപനവും വിലക്കയറ്റം കൂടുതല്‍ കാലം തുടരാന്‍ കാരണമാകുമെന്നാണ് സ്ഥാപനത്തിന്റെ വിലയിരുത്തല്‍. 2030 വരെയെങ്കിലും പണപ്പെരുപ്പം ബാങ്കിന്റെ രണ്ട് ശതമാനം ലക്ഷ്യത്തിന് മുകളില്‍ നിലനിന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞയാഴ്ച അടിസ്ഥാന പലിശനിരക്ക് 3.75 ശതമാനത്തില്‍നിന്ന് നാല് ശതമാനമായി ബാങ്ക് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ വര്‍ധന മാത്രം മതിയാകില്ലെന്നും കൂടുതല്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും എന്‍ഐഇഎസ്ആര്‍ ഡയറക്ടര്‍ ഡേവിഡ് എയ്ക്മാന്‍ അഭിപ്രായപ്പെട്ടു.

നിലവില്‍ 3.5 ശതമാനമായ പണപ്പെരുപ്പം പുതുവര്‍ഷത്തോടെ നാല് ശതമാനത്തിന് മുകളിലെത്താനാണ് സാധ്യതയെന്ന് സ്ഥാപനം വിലയിരുത്തുന്നു. 2027ലെ ശമ്പളവര്‍ധന ചര്‍ച്ചകളില്‍ ഉയര്‍ന്ന വേതനത്തിനുള്ള ആവശ്യം ശക്തമാകാനും ഇത് ഇടയാക്കിയേക്കും. അതുവഴി വിലക്കയറ്റ സമ്മര്‍ദം കൂടുതല്‍ കാലം സമ്പദ്വ്യവസ്ഥയില്‍ നിലനില്‍ക്കുമെന്നാണ് ആശങ്ക.

ഫെബ്രുവരി അവസാനം ആരംഭിച്ച ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ആഗോള എണ്ണ, പ്രകൃതിവാതക വിലകളിലുണ്ടായ വര്‍ധനയാണ് പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാട്ടുന്നത്. ഊര്‍ജച്ചെലവ് ഉയരുന്നതിനൊപ്പം പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികള്‍ വൈകുന്നതും ബ്രിട്ടന്റെ സാമ്പത്തിക സമ്മര്‍ദം വര്‍ധിപ്പിക്കുമെന്നാണ് സ്ഥാപനത്തിന്റെ മുന്നറിയിപ്പ്.

 
Other News in this category

 
 




 
Close Window