Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 05th Oct 2026
 
 
മതം
  Add your Comment comment
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ഇരുപതാം വാര്‍ഷികവും
Text By: UK Malayalam Pathram

ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ഇരുപതാം വാര്‍ഷികവും സന്ദര്‍ലാന്‍ഡ് സെ. ജോസഫ്സ് ദേവാലയത്തില്‍ സെപ്റ്റംബര്‍ 5 ശനിയാഴ്ച ഭക്തിനിര്‍ഭരമായ പരിപാടികളോടെ തുടക്കമാകുന്നു. രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ റവ. ഫാ. ജോസഫ് മുക്കാട്ട് ( Director SMYM - Eparchy of Great Britain ) മുഖ്യകാര്‍മീകനാകും.





തിരുനാള്‍ കുര്‍ബാനയില്‍ രൂപതയിലെ നിരവധി വൈദീകര്‍ സഹാകാര്‍മീകരാകും.തുടര്‍ന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തില്‍, ഭാരതത്തിന്റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയുംപ്രതിബലിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് WHITBURN ACADAMY HALL,SUNDERLAND നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍, നോര്‍്ത്ത്ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദീകരും മറ്റു പ്രമുഖവ്യക്ത്തിതത്വങ്ങളും അണിചേരുന്ന സായ്യാന്നത്തില്‍ കേരളീയ ക്രൈസ്തവപാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്‌കാരിക പരിപാടികളാല്‍ സമ്പന്നമായിരിക്കും.





സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ അംഗങ്ങള്‍അവതരിപ്പിക്കുന്ന കലാപരിപാടികളും മാഞ്ചസ്റ്റര്‍ ജെംസ് അവതരിപ്പിക്കുന്ന ഗാനമേളയും കണ്ണിനും കാതിനും ഇമ്പമേകും.ഓഗസ്റ്റ് 27 ( വ്യാഴം ) 6 മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്നഒന്‍പത് ദിവസ്സം നീണ്ടുനില്ക്കുന്ന നോവേനയ്ക്കും വിശുദ്ധ കുര്‍ബാനക്കും ഫാമിലി യുണിറ്റ് അംഗങ്ങള്‍ നേതൃത്വം നല്കും. തിരുനാളിന് ഇടവകവികാരി റെവ. ഫാ. ജോജോ പ്ലാപ്പള്ളിലിന്റെ നേതൃത്വത്തിലുള്ള പാരിഷ്‌കമ്മിറ്റി, നോര്ത്ത് ഈസ്റ്റിലെ മലയാളി സാംസ്‌കാരികസംഗമമാക്കാനുള്ള ഒരുക്കത്തിലാണ്.



 

 
Other News in this category

 
 




 
Close Window